×
login
എനിക്ക് 52 വയസ്സായി, എന്നിട്ടും വീടില്ല എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ അറംപറ്റി; ഇപ്പോള്‍ രാഹുലിന് ശരിയ്ക്കും വീട് നഷ്ടപ്പെടും

എനിക്ക് 52 വയസ്സായി, എന്നിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസങ്ങളിലാണ്. അന്ന് പാതി തമാശയിലാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാഹുലിന്‍റെ ഈ സത്യസന്ധമല്ലാത്ത വാക്കുകള്‍ക്ക് ഇപ്പോള്‍ അറംപറ്റിയിരിക്കുന്നുവെന്ന് വിമര്‍ശിക്കുകയാണ് ബിജെപി നേതാക്കള്‍. കാരണം ലോക് സഭാ എംപിയെന്ന നിലയിലുള്ള ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റ് രാഹുലിന് കത്ത് നല്‍കിക്കഴിഞ്ഞു.

തനിക്ക് 52 വയസ്സായിട്ടും സ്വന്തമായി വീടില്ലെന്ന സത്യസന്ധമല്ലാത്ത പ്രസ്താവന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തുന്ന രാഹുല്‍.

ന്യൂദല്‍ഹി: എനിക്ക് 52 വയസ്സായി, എന്നിട്ടും സ്വന്തമായി വീടില്ലെന്ന് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത് ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസങ്ങളിലാണ്. അന്ന് പാതി തമാശയിലാണ് രാഹുല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. എന്നാല്‍ രാഹുലിന്‍റെ ഈ സത്യസന്ധമല്ലാത്ത വാക്കുകള്‍ക്ക് ഇപ്പോള്‍ അറംപറ്റിയിരിക്കുന്നുവെന്ന് വിമര്‍ശിക്കുകയാണ് ബിജെപി നേതാക്കള്‍. കാരണം ലോക് സഭാ എംപിയെന്ന നിലയിലുള്ള ഔദ്യോഗിക വസതി എത്രയും വേഗം ഒഴിയാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റ് രാഹുലിന് കത്ത് നല്‍കിക്കഴിഞ്ഞു. 

 52 വയസ്സായിട്ടും തനിക്ക് സ്വന്തമായി വീടില്ലെന്ന് രാഹുല്‍ നടത്തിയ പ്രസ്താവനയുടെ ട്വീറ്റ്:

 1997 ലെ തെരഞ്ഞെടുപ്പ് കാലത്ത് രാഹുലും സോണിയയും മറ്റും സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്നും ഒഴിയേണ്ടി വന്നത്രെ. അന്നാണ് സര്‍ക്കാര്‍ വസതികള്‍ നമ്മുടെ സ്വന്തമല്ല എന്ന തിരിച്ചറിവിലേക്ക് രാഹുല്‍ എത്തിച്ചേരുന്നത്. അതുവരെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ എല്ലാം സ്വന്തമാണ് എന്നാണ് രാഹുല്‍ കരുതിയിരുന്നതത്രെ. ഈ സംഭവം രാഹുല്‍ അയവിറക്കിയത് ഈയിടെ ഭാരത് ജോഡോ യാത്രയ്ക്കിടയിലാണ്. എന്നിട്ട് അന്ന് രാഹുല്‍ പറഞ്ഞത് 52 വയസ്സായിട്ടും തനിക്ക് സ്വന്തമായി വീടില്ലെന്നാണ്.  


വാസ്തവത്തില്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലപ്രകാരം രാഹുല്‍ ഗാന്ധിയ്ക്ക് 15.8 കോടിയുടെ സ്വത്തുണ്ട്. ഇതില് 10.08 കോടിയുടെ സ്വത്ത് ഭൂമിയുള്‍പ്പെടെയുള്ള സ്ഥാവര സ്വത്തുക്കളാണ്. ബാങ്ക്, എല്‍ഐസി, ഓഹരികള്‍, സ്ഥിരനിക്ഷേപം എന്നിവയായി 5.8 കോടി രൂപയുമുണ്ട്.  

വാസ്തവത്തില്‍ 2014ല്‍ മത്സരിക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ സ്വത്ത് വെറും 9.4 കോടി ആയിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് 2019 ആയപ്പോള്‍ സ്വത്ത് 15,88 കോടിയായി. ഇങ്ങിനെയൊക്കെയായിട്ടുമാണ് രാഹുല്‍ ഗാന്ധി സ്വന്തമായി വീടില്ലെന്ന് വിലപിച്ചത്.  

ഇതിന് ദൈവത്തില്‍ നിന്നും കണക്കിന് കിട്ടിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മോദി സമുദായത്തെ കുറ്റപ്പെടുത്തിയെന്ന ക്രിമിനല്‍ കുറ്റത്തിന്‍റെ പേരില്‍ എംപി സ്ഥാനം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുലിനോട് സര്‍ക്കാര്‍ വസതി ഒഴിയാന്‍ പാര്‍ലമെന്‍റ് സെക്രട്ടേറിയറ്റാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുകയാണ്. ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച വ്യക്തമാക്കിയിട്ടുണ്ട്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.