തിരുവനന്തപുരം: ഐആര്‍സിടിസി ഓണ്‍ലൈന്‍ ബുക്കിങ് വഴി എടുക്കാവുന്ന ടിക്കറ്റിന്റെ പരിധി ഉയര്‍ത്തി. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് നിലവില്‍ ലഭിക്കുന്നതിനെകാള് ഇരട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനകുമെന്ന് റെയില്‍വേ അറിയിച്ചു.
ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് നിലവില്‍ 12 ടിക്കറ്റും ഇതില്ലാത്ത ഐആര്‍സിടിസി ലോഗിന്‍ ഉപയോഗിച്ച് ആറു ടിക്കറ്റും ആണ് നിലവില്‍ ബുക്ക് സാധിക്കുക. ഇത് യഥാക്രമം 24ഉം 12ഉം ആകും. ഐആര്‍സിടിസി ആപ്പും വെബ്സൈറ്റും ഉപയോഗിച്ച് ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് റെയില്‍വേ നടപ്പകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: