×
login
അന്തസ്സില്ലാത്ത ഈ പണിക്ക് പോയത് എന്തിനെന്ന് ഭര്‍ത്താവ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ശില്‍പ ഷെട്ടി‍; ക്രൈംബ്രാഞ്ചിന് മുന്നില്‍ ശില്‍പ പൊട്ടിക്കരഞ്ഞു

അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. 'നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം?', വീട്ടിലെത്തിയ രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി ചോദിച്ചതായി അറിയുന്നു.

മുംബൈ: അശ്ലീലവീഡിയോ ചിത്രങ്ങളുടെ പേരില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ച് ഭാര്യയും ബോളിവുഡ് നടിയുമായി ശില്‍പ്പാഷെട്ടി. കുടുംബത്തിന്റെ മാന്യത കളയുന്ന ഈ പണിക്ക് എന്തിന് പോയെന്നായിരുന്നു പൊട്ടിത്തെറിച്ചുകൊണ്ട് ശില്‍പ ഷെട്ടി ചോദിച്ചത്. 'നമുക്ക് എല്ലാം ഇവിടെയുണ്ട്. എന്തായിരുന്നു ഇതിന്റെ ആവശ്യം?', വീട്ടിലെത്തിയ രാജ് കുന്ദ്രയോട് ശില്‍പ ഷെട്ടി ചോദിച്ചതായി അറിയുന്നു.

കുന്ദ്രയെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയിലാണത്രെ ശില്‍പ ഷെട്ടി ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ചത്. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. പലപ്പോഴും ക്രൈംബ്രാഞ്ച് തന്നെയാണ് ശില്‍പാ ഷെട്ടിയെ ശാന്തമാക്കിയിരുന്നത്. ക്രൈംബ്രാഞ്ച് ശില്‍പ ഷെട്ടിയേയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കുന്ദ്ര നീലച്ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്ന ഹോട്ട്‌ഷോട്ട്‌സ് എന്ന ആപുമായി തനിക്ക് ബന്ധമില്ലെന്ന് ശില്‍പ്പാ ഷെട്ടി പറഞ്ഞു. അതേ സമയം ചോദ്യം ചെയ്യലിനിടയില്‍ പലപ്പോഴും ശില്‍പ്പാഷെട്ടി പൊട്ടിക്കരഞ്ഞതായും ക്രൈംബ്രാഞ്ച് പറയുന്നു.

2019 മുതലാണ് രാജ് കുന്ദ്ര നീലച്ചിത്രനിര്മ്മാണം തുടങ്ങിയത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തന്നെ കോടികള്‍ സമ്പാദിച്ചതായി പറയുന്നു. നേരത്തെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ കൂടിയായിരുന്നു രാജ് കുന്ദ്ര.

രാജ് കുന്ദ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേ സമയം നടി ശില്‍പാ ഷെട്ടിക്ക് കേസുമായി ബന്ധമില്ലാത്തതിനാല്‍ ഇനി ചോദ്യം ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.

    comment

    LATEST NEWS


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


    സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു


    ലൗവ് ജിഹാദ് പോസ്റ്റ്: ശശികല ടീച്ചര്‍ക്ക് ഫേസ് ബുക്ക് വിലക്ക്; അക്കൗണ്ട് ഒരു ദിവസത്തേക്ക് ബ്‌ളോക്ക് ചെയ്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.