തന്റെ അമ്മാവന് ബാല്‍താക്കറെയുടെ ശൈലിയില്‍ കാവിഷാള്‍ പുതച്ച് മെയ1 റാലിക്ക് ശനിയാഴ്ച രാജ് താക്കറെ ഔറംഗബാദിലേക്ക് .യാത്ര പുറപ്പെട്ടു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) നടത്തുന്ന റാലി തടയണമെന്ന് ആവശ്യപ്പട്ട് നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
മുംബൈ: തന്റെ അമ്മാവന് ബാല്‍താക്കറെയുടെ ശൈലിയില്‍ കാവിഷാള്‍ പുതച്ച് മെയ1 റാലിക്ക് ശനിയാഴ്ച രാജ് താക്കറെ ഔറംഗബാദിലേക്ക് .യാത്ര പുറപ്പെട്ടു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേന (എംഎന്‍എസ്) നടത്തുന്ന റാലി തടയണമെന്ന് ആവശ്യപ്പട്ട് നല്കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നല്‍കിയതിന് ഹര്ജിക്കാരന് ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്തു ഹൈക്കോടതി.
ഔറംഗബാദ് റാലിക്ക് പുറപ്പെടും മുന്‍പ് പൂജകളും പ്രാര്‍ത്ഥനകളുമായി രാജ് താക്കറെ:
Twitter tweet: https://twitter.com/ANI/status/1520280620659658752
400 വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാജ് താക്കറെ പുറപ്പെട്ടത്. പോകുന്ന വഴിയില്‍ ഛത്രപതി സാംബാജി മഹാരാജിന്റെ സമാധിയില്‍ പ്രാര്‍ത്ഥിക്കും. രാത്രി ഔറംഗബാദില്‍ തങ്ങുന്ന രാജ് താക്കറെ ഞായറാഴ്ച നടക്കുന്ന എംഎന്‍എസ് റാലിയെ നയിക്കും. രാജ് താക്കറെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്ട്ര കത്തിയേക്കുമെന്ന് ഭയമുള്ളതിനാല്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതു വരെ തയ്യാറായിട്ടില്ല. ഉദ്ധവ് താക്കറെയുടെ വസതിയായ മാതേശ്രീയ്ക്ക് മുമ്പില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംപി നവനീത് കൗറിനെയും ഭര്‍ത്താവായ എംഎല്‍എ രവി റാണയെയും അറസ്റ്റ് ചെയ്ത് ജയിലിട്ട ഉദ്ധവ് താക്കറെ എന്തുകൊണ്ട് രാജ് താക്കറെയെ അറസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു? രാജ് താക്കറെയെ അറസ്റ്റ് .ചെയ്യണമെന്ന് ഘടകകക്ഷിയായ എന്‍സിപിയുടെ നേതാവ് ആസിഫ് ഷേഖ് ആവശ്യപ്പെട്ടിരുന്നു. ബി.ആര്. അംബേദ്കറുടെ ചെറുമകനും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവുമായ പ്രകാശ് അംബേദ്കറും രാജ് താക്കറെയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്ധവ് താക്കറെ അതിന് മുതിരുന്നില്ല.
ഔറംഗബാദില്‍ നിന്നും ശിവസേന നേതൃത്വത്തിലുള്ള മഹാവികാസ് അഘാദി സര്‍ക്കാരിനെ രാജ് താക്കറെ ആഘാതമേല്പിച്ചേക്കുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി മുംബൈ, താനെ, നവി മുംബൈ, പുനെ, പിംപ്രി ചിഞ്ച്വാദ്, ഔറംഗബാദ് എന്നീ നഗരസഭകളിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് വന്‍ ആഘാതം ഏല്പിക്കാന് രാജ് താക്കറെയ്ക്ക് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കളം നിറഞ്ഞുനില്‍ക്കുകയാണ് രാജ് താക്കറെ. 53കാരനായ രാജ് താക്കറെ തന്റെ പുതിയ രാഷ്ട്രീയ യാത്ര ഔറംഗബാദില്‍ നിന്നും ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയും രാജ് താക്കറെയുടെ മുന്നേറ്റത്തെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ട്. ഈ പരോക്ഷ പിന്തുണയും ഉദ്ധവ് താക്കറെയെ ഭയപ്പെടുത്തുന്നു.
എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍
പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന് വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്
നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു
അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും
കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി
കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര