×
login
മെയ് 3നകം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കണമെന്ന് അന്ത്യശാസനം; ജനസംഖ്യ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ രാജ്യം വിഭജിക്കപ്പെടുമെന്നും രാജ് താക്കറേ

മെയ് 3നകം മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റണമെന്ന് ശിവസേന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറേ.

മുംബൈ: മെയ് 3നകം മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ എടുത്തുമാറ്റണമെന്ന് ശിവസേന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ്) നേതാവ് രാജ് താക്കറേ.

ഇന്ത്യയില്‍ ഉടനെ ഏക സിവില്‍ കോഡ് കൊണ്ടുവരണമെന്നും ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കണമെന്നും രാജ് താക്കറേ പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനെ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണം'- രാജ് താക്കറെ ആവശ്യപ്പെട്ടു.


മെയ് 3നകം ലൗഡ് സ്പീക്കറുകള്‍ പള്ളികളില്‍ നിന്നും എടുത്തുമാറ്റിയില്ലെങ്കില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ പ്രവര്‍ത്തകര്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ മന്ത്രങ്ങള്‍ (ചാലിസ) മൈക്കിലൂടെ കേള്‍പ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൗഡ് സ്പീക്കറുകള്‍ ഒരു മതപ്രശ്‌നമല്ല, സാമൂഹ്യപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ശനമായും ജനസംഖ്യ നിയന്ത്രണത്തിന് ബില്‍ കൊണ്ടുവരണമെന്നും രാജ് താക്കറേ ആവശ്യപ്പെട്ടു. 'ജനസംഖ്യ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണം. ഞങ്ങള്‍ക്ക് ഒരു കുട്ടിയും നിങ്ങള്‍ക്ക് അഞ്ച് കുട്ടികളും എന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. പക്ഷെ ജനസംഖ്യ ഈ നിലയില്‍ വര്‍ധിച്ചാല്‍ രാജ്യം വീണ്ടും വിഭജിക്കപ്പെടും.'- രാജ് താക്കറേ പറഞ്ഞു.

    comment

    LATEST NEWS


    'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


    വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


    ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


    തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


    പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


    ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.