×
login
പുനെയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിലെ 'പാകിസ്ഥാന്‍ സിന്ദാബാദ്'‍ മുദ്രാവാക്യം‍ വൈറല്‍; ഇന്ത്യാ-വിരുദ്ധ മുദ്രാവാക്യം സഹിക്കില്ലെന്ന് രാജ് താക്കറെ

എന്‍ഐഎ , ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ പൂനെയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം. ഇത്തരം മുദ്രാവാക്യങ്ങള്‍ ഇനി സഹിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ പ്രതികരിച്ചു.

മുംബൈ: എന്‍ഐഎ , ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ പൂനെയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം. ഇത്തരം മുദ്രാവാക്യങ്ങള്‍ ഇനി സഹിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ പ്രതികരിച്ചു.  

ഇന്ത്യ വിരുദ്ധത എന്ന രോഗം ഉടനടി അവസാനിപ്പിക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെക്കുറിച്ച് രാജ് താക്കറെ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ:" എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്? രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കി എന്നതാണ് കാരണം. ഇത് ഗൗരവപ്പെട്ട വിഷയമാണ്. അത് രാജ്യദ്രോഹപ്രവര്‍ത്തനമാണ്."

"പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന മാനസികാവസ്ഥയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ മതവുമെടുത്ത് പാകിസ്ഥാനിലേക്ക് പോകൂ. ഇത്തരം നാടകങ്ങല്‍ ഇനിയും ഈ രാജ്യത്ത് സഹിക്കാനാവില്ല. "- രാജ് താക്കറെ പറയുന്നു.  

 


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.