×
login
രാജസ്ഥാന്‍‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്

ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിക്കി. രാജസ്ഥാന്‍ ആന്റി ടെററിസം സ്‌ക്വാഡുമായി സഹകരിച്ചാണ് പോലീസ് അന്വേഷണം.

ജയ്പൂര്‍: നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടെന്ന പേരില്‍ തയ്യല്‍കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍. പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേഹ്‌ലോട്ട് അറിയിച്ചു.  

ജനങ്ങള്‍ക്കിടയില്‍ ഭീകരത പടര്‍ത്താനായാണ് കനയ്യ ലാലിനെ പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രണ്ട് പ്രതികളുടെയും രാജ്യാന്തര ബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളും. ഇന്ന് ഉന്നതതല യോഗം ചേര്‍ന്നതായും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികള്‍ക്ക് ഭീകര ബന്ധമുള്ളതായി നേരത്തെ തന്നെ സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിക്കി. പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. രാജസ്ഥാന്‍ ആന്റി ടെററിസം സ്‌ക്വാഡുമായി സഹകരിച്ചാണ് പോലീസ് അന്വേഷണം.  


സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുത്. പോലീസും ഭരണകൂടവും സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കണം. ജനങ്ങള്‍ സഹകരിക്കണമെന്നും ഗേഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. 

ചൊവ്വാഴ്ചയാണ് രണ്ടംഗ അക്രമികള്‍ ധന്‍മണ്ഡിയിലെ സുപ്രീം ടെയ്ലേഴ്‌സ് എന്ന തയ്യല്‍ കട ഉടമ കനയ്യ ലാലിനെ (48) വെട്ടിക്കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവരെ രാത്രി അറസ്റ്റും ചെയ്തിരുന്നു.

 

 

  comment

  LATEST NEWS


  വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


  അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


  സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


  ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


  മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


  1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.