×
login
ദേശീയപതാകയോട് പരസ്പരവിരുദ്ധ നിലപാടാണ് ആര്‍എസ്എസിനെന്ന രാജ് ദീപ് സര്‍ദേശായിയുടെ വാദം പൊളിച്ച് ബിജെപി വക്താവ്

ദേശീയ പതാകയോടും ദേശീയ സ്വാതന്ത്ര്യസമരത്തോടും ആര്‍എസ് എസിന് പരസ്പരവിരുദ്ധമായ നിലപാടുകളാണെന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തെ തകര്‍ത്ത് ബിജെപി വക്താവ് ഷഹ്സാദ് പൂനവാല.

ന്യൂദല്‍ഹി: ദേശീയ പതാകയോടും ദേശീയ സ്വാതന്ത്ര്യസമരത്തോടും ആര്‍എസ് എസിന് പരസ്പരവിരുദ്ധമായ നിലപാടുകളാണെന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തെ തകര്‍ത്ത് ബിജെപി വക്താവ് ഷഹ്സാദ് പൂനവാല.  

"ആര്‍എസ്എസ് നേതാവ് ഡോ. ഹെഡ്ഗേവാര്‍ നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ദണ്ഡിയാത്ര, 1930ല്‍ നാഗ് പൂരില്‍ നടന്ന ജംഗിള്‍ സത്യഗ്രഹ  തുടങ്ങി എത്രയോ സ്വാതന്ത്ര്യസമരങ്ങള്‍ പങ്കെടുത്തു. ഹേമു കലാനിക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടപ്പെട്ട ഒരു പിടി ആര്‍എസ്എസ് നേതാക്കളുടെ പേര് ഞാന്‍ തരാം."  - ഷഹ്സാദ് പൂനവാല പറഞ്ഞു.  


"ഇനി ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ എവിടെയായിരുന്നു അന്‍റോണിയോ മൈനോയും (സോണിയാഗാന്ധി) അവരുടെ അച്ഛന്‍ സ്റ്റെഫാനോ മൈനോയും?  വാര്‍ധയിലെ വെടിവെയ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാലാജി റായ്പുര്‍കര്‍ കൊല്ലപ്പെട്ടു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത ഹേമു കലാനി ബ്രിട്ടീഷ് പട്ടാളക്കാര്‍ യാത്രചെയ്തിരുന്ന ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചു. ദേവീപദ് ചൗധരി ക്രിറ്റിന്ത്യാ സമരത്തില്‍ കൊല്ലപ്പെട്ടു. ജഗത് പതി കുമാറാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. "- ഷഹ്സാദ് പൂനവാല പറഞ്ഞു തീര്‍ത്തപ്പോള്‍ രാജ് ദീപ് സര്‍ദേശിയ്ക്ക് മറുപടിയില്ലായിരുന്നു.  

എത്ര കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി മരിച്ചു? എന്ന ഷഹ്സാദ് പൂനവാലയുടെ ചോദ്യത്തിന് രാജ് ദീപ് സര്‍ദേശായി മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ ഷഹ്സാദ് പൂനവാലയുടെ അടുത്ത ചോദ്യമെത്തി: "ആരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്?". അതിന് രാജ് ദീപ് സര്‍ദേശായിക്ക് മറുപടിയില്ല. ഇന്ത്യാ ടുഡേ ടിവിയില്‍ ഈയിടെ നടന്ന സംവാദം ഇപ്പോള്‍ വൈറലാണ്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.