×
login
കോവിഡിന്‍റെ ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് രാജീവ് ചന്ദ്രശേഖര്‍

കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ വിദേശക്കമ്പനികളുടെ വാക്സിനുകള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിമര്‍ശിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് - ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സ്വിറ്റ്സര്‍ലാന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.

ദാവോസ്: കോവിഡ് മഹാമാരിയുടെ ആദ്യനാളുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ വിദേശക്കമ്പനികളുടെ വാക്സിനുകള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വിമര്‍ശിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് - ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. സ്വിറ്റ്സര്‍ലാന്‍റിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍.  

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍, ഭാരതത്തിലെ വാക്സിനുകള്‍ ഫലപ്രദമാണോ, ഉപയോഗിക്കാന്‍ സുരക്ഷിതമാണോ എന്നീ സംശയങ്ങള്‍ ശക്തമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസ് ത്രിമൂര്‍ത്തികളായ രാഹുല്‍ ഗാന്ധി, പി. ചിദംബരം, ജയ്റാം രമേഷ് എന്നിവരായിരുന്നു വിദേശവാക്സിനുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.  

ഫൈസര്‍ കമ്പനിയും കേന്ദ്രസര്‍ക്കാരിന് മേല്‍ അവരുടെ വാക്സിനുകള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുതായും ചന്ദ്രശേഖര്‍ ആരോപിച്ചു. ലോകവാര്‍ത്താമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഈ ആരോപണങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.