×
login
ഫാത്തിമയായി മാറിയതോടെ രാഖി സാവന്തി‍ന് കഷ്ടകാലം തുടങ്ങി ആദ്യം കണ്ണീര് ..ഇപ്പോള്‍ അറസ്റ്റും

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ചതോടെ രാഖി സാവന്ത് എന്ന നടിയുടെ ജീവിതത്തിലെ സ്വാസ്ഥ്യവും പോയി. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ.

ആദില്‍ ഖാനെ വിവാഹം കഴിച്ച് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച് ജീവിതം ആരംഭിച്ചതോടെ രാഖി സാവന്ത് എന്ന നടിയുടെ ജീവിതത്തിലെ സ്വാസ്ഥ്യവും പോയി. ഏഴ് മാസം മുന്‍പ് ആദില്‍ ഖാനുമായി വിവാഹവും നിക്കാഹും നടത്തി എന്നാണ് രാഖി സാവന്ത് പറയുന്നത്. പുതിയ പേരും സ്വീകരിച്ചു- ഫാത്തിമ.  

മറാത്തി ബിഗ് ബോസിലെ മത്സരാര്‍ത്ഥിമായി ആദില്‍ ഖാന് ബന്ധമുണ്ടെന്നത് രാഖി സാവന്തിന്‍റെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്. ഈയിടെ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ താരം പൊട്ടിക്കരഞ്ഞിരുന്നു. ഇതുവരെ ഭര്‍ത്താവ് ആദില്‍ ഖാന്‍ വിവാഹം കഴിഞ്ഞു എന്ന് അംഗീകരിക്കുന്നില്ല. ഇതോടെ ഫാത്തിമ എന്ന രാഖി സാവമ്ത് തന്നെ വിവാഹ രജിസ്റ്റര്‍ രേഖയും വിവാഹ വീഡിയോയും സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.  


ആദില്‍ തന്നെ സ്വീകരിച്ചില്ലെങ്കില്‍ ഈ നിക്കാഹ് ലവ് ജിഹാദ് ആയിരിക്കുമെന്നും രാഖി സാവന്ത് എന്ന ഫാത്തിമ പറഞ്ഞിരുന്നു. ആദില്‍ ഖാന്‍ തന്നെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് താന്‍ വിവാഹ ഫോട്ടോ വൈറലാക്കിയതെന്ന് രാഖി സാവന്ത് പറയുന്നു. താന്‍ ഹറാമല്ല, ഹലാല്‍ ആണ് ചെയ്തതെന്നും രാഖി പറഞ്ഞു.  

വിവാഹത്തിന് ശേഷം ഒരു വര്‍ഷത്തോളം മിണ്ടാതിരിക്കാന്‍ ആദില്‍ ഖാന്‍ രാഖി സാവന്തിനെ നിര്‍ബന്ധിച്ചിരുന്നു. ഏഴുമാസത്തോളം താന്‍ മൗനം പാലിച്ചെന്നും ബിഗ് ബോസില്‍ നിന്നും പുറത്തുപോയതിന് ശേഷം തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ചിലത് സംഭവിച്ചെന്നും അതിനാലാണ് വിവാഹ ഫോട്ടോ വൈറലാക്കിയതെന്നും രാഖി സാവന്ത് പറയുന്നു.  

ഇതിനിടെ ഷെര്‍ലിന്‍ ചോപ്രയുടെ ചില അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിന്‍റെ പേരില്‍ രാഖി സാവന്ത് എന്ന ഫാത്തിമയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ഷെര്‍ലിന്‍ ചോപ്രയും രാഖി സാവന്തും ദീര്‍ഘനാളുകളായി  വഴക്ക് നടന്നുവരികയായിരുന്നു. പൊലീസില്‍ ഷെര്‍ലിന്‍ ചോപ്ര പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.