×
login
രണ്‍ബീര്‍ കപൂറിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെ സൈറ്റില്‍ തീപിടിത്തം; ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്

തൊട്ടടുത്തുള്ള കടകളില്‍ ഒന്നിന് തീപിടിക്കുകയും അത് സ്റ്റുഡിയോയിലേക്കും വ്യാപിക്കുകയുമായിരുന്നു. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ അഞ്ച് മണിക്കൂറോളം ശ്രമിച്ചശേഷമാണ് തീ അണയ്ക്കാനായത്.

മുംബൈ : ബോളീവുഡ് താരം രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സെറ്റിന് തീപിടിച്ച് ഒരു മരണം. അന്ധേരി വെസ്റ്റ് ചിത്രകൂട് സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. 32 കാരനായ മനീഷ് ദേവഷി എന്ന യുവാവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. തൊട്ടടുത്തുള്ള കടകളില്‍ ഒന്നിന് തീപിടിക്കുകയും അത് സ്റ്റുഡിയോയിലേക്കും വ്യാപിക്കുകയുമായിരുന്നു. എട്ടോളം ഫയര്‍ എഞ്ചിനുകള്‍ അഞ്ച് മണിക്കൂറോളം ശ്രമിച്ചശേഷമാണ് തീ അണയ്ക്കാനായത്. രണ്‍ബീര്‍ കപൂറിന്റേയും ശ്രദ്ധ കപൂറിന്റേയും ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കേയാണ് അപകടം നടക്കുന്നത്.  


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.