×
login
വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്

ഭാര്യമാരെ സ്വാധീനിച്ച് വിമത ശിവസേന എംഎല്‍എമാരെ വശത്താക്കാനും അവരുടെ നീക്കങ്ങള്‍ അറിയാനും ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ഞായറാഴ്ച രംഗത്തിറങ്ങി. അതിനിടെ ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്ന ഒരു മന്ത്രി കൂടി ഞായറാഴ്ച വിമതരുടെ കൂടെ കൂടി.

ഉദയ് സാമന്ത് (ഇടത്ത്) ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ (വലത്ത്)

മുംബൈ: ഭാര്യമാരെ സ്വാധീനിച്ച് വിമത ശിവസേന എംഎല്‍എമാരെ വശത്താക്കാനും അവരുടെ നീക്കങ്ങള്‍ അറിയാനും ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെ ഞായറാഴ്ച രംഗത്തിറങ്ങി. അതിനിടെ ഉദ്ധവ് താക്കറെയുടെ കൂടെയുണ്ടായിരുന്ന ഒരു മന്ത്രി കൂടി ഞായറാഴ്ച വിമതരുടെ കൂടെ കൂടി.  

ഉന്നത-സാങ്കേതികവിദ്യ വിദ്യാഭ്യാസമന്ത്രിയായ ഉദയ് സാമന്താണ് വിമതശിവസേന എംഎല്‍എമാര്‍ താമസിക്കുന്ന അസമിലെ ഗോഹട്ടിയിലേക്ക് പുറപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ ഫോണ്‍ ബന്ധം ഞായറാഴ്ച വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.  പിന്നീട് ഇദ്ദേഹം ഗുവാഹത്തിയിലേക്കുള്ള ഫ്ളൈറ്റില്‍ കയറുന്നതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

ഭര്‍ത്താക്കന്മാരോട് സംസാരിച്ച് അവരെ ഉദ്ധവ് താക്കറെയുടെ ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് രശ്മി താക്കറെ ഭാര്യമാരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നിരവധി വിമത എംഎല്‍എമാരുടെ ഭാര്യമാരുമായി രശ്മി താക്കറെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. 

    comment

    LATEST NEWS


    ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് 444 റണ്‍സ് വിജയലക്ഷ്യം


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.