×
login
രത്തന്‍ ടാറ്റയുടെ ജീവചരിത്രം‍ എഴുതുന്നത് മലയാളി; പുസ്തകത്തിന്റെ അവകാശം ഹാര്‍പര്‍ കോളിന്‍സ് ‍വാങ്ങിയത് രണ്ടു കോടിയിലധികം രൂപയ്ക്ക്

ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആധികാരിക ജീവചരിത്രം രചിക്കുന്നത് മലയാളിയായ തോമസ് മാത്യു. ഈ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ-വിതരണ അവകാശം ബ്രിട്ടനിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കമ്പനിയായ ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിയിലധികം രൂപയ്ക്ക്. 2022 നവമ്പറില്‍ പുസ്തകം പുറത്തിറങ്ങും.

രത്തന്‍ ടാറ്റയും അദ്ദേഹത്തിന്‍റെ ജീവചരിത്രം രചിക്കുന്ന മലയാളിയായ തോമസ് മാത്യുവും (വലത്ത്)

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ ആധികാരിക ജീവചരിത്രത്തം രചിക്കുന്നത് മലയാളിയായ തോമസ് മാത്യു. ഈ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ-വിതരണ അവകാശം ബ്രിട്ടനിലെ പ്രമുഖ പുസ്തക പ്രസിദ്ധീകരണക്കമ്പനിയായ ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത് രണ്ട് കോടിയിലധികം രൂപയ്ക്ക്. 2022 നവമ്പറില്‍ പുസ്തകം പുറത്തിറങ്ങും. ജീവചരിത്രത്തിന്‍റെ എല്ലാ ഭാഷകളിലുമുള്ള അച്ചടി, ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെ ആഗോളതലത്തിലുള്ള പ്രസിദ്ധീകരണ, വിതരണ അവകാശമാണ് ഹാര്‍പര്‍ കോളിന്‍സ് സ്വന്തമാക്കിയത്.

ഒരു ജീവചരിത്രപുസ്തകം ഇത്രയും വലിയ തുകയ്ക്ക് ഇന്ത്യയില്‍ വിറ്റുപോവുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. രത്തന്‍ ടാറ്റയുടെ കുട്ടിക്കാലം, കോളെജ് ജീവിതം, ആദ്യകാലത്ത് അദ്ദേഹത്തിന് പ്രചോദനമായ ടാറ്റയിലെ മഹാരഥന്മാര്‍, നാനോ കാര്‍ പദ്ധതി, ടാറ്റ സ്റ്റീല്‍ ബ്രിട്ടീഷ് കമ്പനിയായ കോറസിനെ സ്വന്തമാക്കിയ നീക്കം, സൈറസ് മിസ്ട്രിയുടെ കടന്നുവരവും പുറത്താക്കലും അങ്ങിനെ നിര്‍ണ്ണായകമായ ഒട്ടേറെ ജീവിത സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തില്‍ എത്തുന്നു. ഇദ്ദേഹത്തെ രൂപപ്പെടുത്തിയ അനുഭവകഥകള്‍, വിദ്യാര്‍ത്ഥി എന്ന നിലയില്‍ അമേരിക്കയില്‍ ചെലവഴിച്ച കാലം, ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്, എന്നിവയും പരാമര്‍ശവിഷയമാണ്. ടാറ്റയുടെ ബിസിനസ് തന്ത്രങ്ങള്‍, നേതൃത്വപരമായ കാഴ്ചപ്പാടുകള്‍, വ്യക്തിപരമായ സത്യസന്ധത എന്നിവയും പുസ്തകത്തിന്‍റെ കാതലായിരിക്കും. രണ്ടു ഭാഗങ്ങളായാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷിലും മറ്റ് പ്രധാന ഭാഷകളിലും പുസ്തകം ഇറങ്ങും.


പുസ്തകത്തിന്‍റെ വിതരണാവകാശം വാങ്ങാന്‍ ആഗോളതലത്തിലാണ് ലേലം നടന്നത്. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളിയായ അനീഷ് ചാണ്ടിയുടെ ലാബറിന്ദ് ലിറ്റററി ഏജന്‍സിയില്‍ നിന്നാണ് ഹാര്‍പര്‍ കോളിന്‍സ് അവകാശം വിലയ്ക്ക് വാങ്ങിയത്. ലോകത്തെ തന്നെ മാറ്റിയെഴുതിയ ഏറെ പ്രചോദനം പകരുന്ന രത്തന്‍ടാറ്റയുടെ ജീവിത കഥ അനിതരസാധാരണമായ ഒന്നായിരിക്കുമെന്ന് ഹാര്‍പര്‍ കോളിന്‍സ് സിഇഒ അനന്തപത്മനാഭന്‍ പറഞ്ഞു.

സ്വതന്ത്രഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജീവചരിത്രഗ്രന്ഥമായിരിക്കും ഇതെന്ന് ഹാര്‍പര്‍ കോളിന്‍സ് എക്‌സിക്യൂട്ടീവ് പബ്ലിഷര്‍ ഉദയന്‍ മിത്ര പറഞ്ഞു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയും കേരള കാഡര്‍ 1983 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനുമായ തോമസ് മാത്യുവാണ് ജീവചരിത്ര രചന നടത്തുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം വിപുലമായ ഗവേഷണമാണ് നടത്തിയത്. പുസ്തകരചനയ്ക്ക് സഹായകരമായ ടാറ്റയുടെ കത്തിടപാടുകള്‍, ഫൊട്ടോഗ്രാഫുകള്‍ തുടങ്ങിയവയെല്ലാം ഇദ്ദേഹത്തിന് ലഭ്യമായിരുന്നു. ഇദ്ദേഹം 2018മുതലേ ഇതിനായി ഗവേഷണം നടത്തിവരികയാണ്. ഈ ജീവചരിത്രത്തിന്‍റെ  ഒടിടി പ്ലാറ്റ് ഫോം, സിനിമാ തിരക്കഥ എന്നിവയുടെ അവകാശം തോമസ് മാത്യുവിനായിരിക്കും. 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.