×
login
സ്നേഹമുള്ള ബുദ്ധിമതിയായ പെണ്‍കുട്ടി എത്താതിരുന്നത് വിവാഹത്തിന് തടസ്സമായി...വന്നാല്‍ കഴിയ്ക്കുമെന്ന് 52കാരന്‍ രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ മികച്ച ബാച്ചിലര്‍മാരില്‍ ഒരാളായ രാഹുല്‍ഗാന്ധി വിവാഹത്തെക്കുറിച്ച് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വാചാലനായി. സ്നേഹിക്കാനറിയുന്ന ബുദ്ധിയുള്ള പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് 52കാരന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യൂദല്‍ഹി: ഇന്ത്യയിലെ മികച്ച ബാച്ചിലര്‍മാരില്‍ ഒരാളായ രാഹുല്‍ഗാന്ധി വിവാഹത്തെക്കുറിച്ച് ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വാചാലനായി. കശ്മീരില്‍ ഭാരത് ജോഡോയാത്രയ്ക്കിടിയിലായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

ശരിയായ പെണ്‍കുട്ടി ജീവിതത്തില്‍ എത്തിയാല്‍ ഉടന്‍ വിവാഹം ചെയ്യും. പക്ഷെ അച്ഛനും അമ്മയും മുന്നോട്ട് വെച്ച അവരുടെ മനോഹരമായ വിവാഹത്തിന്‍റെ മാതൃക തന്‍റെ വിവാഹത്തിന് തടസ്സമാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ 52 വയസ്സായി രാഹുലിന്. പക്ഷെ വിവാഹത്തിന് താന്‍ എതിരല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.  


കേര്‍ളി ടെയ്ല്‍സ് ഓണ്‍ യൂട്യൂബ് എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒട്ടേറെ സ്വകാര്യ വിഷയങ്ങളില്‍ രാഹുല്‍ പ്രതികരിച്ചു. ശരിയായ പെണ്‍കുട്ടി വന്നാല്‍ തീര്‍ച്ചയായും വിവാഹം കഴിക്കും. പക്ഷെ അവള്‍ വന്നെങ്കില്‍ മാത്രം നല്ലത്..."- രാഹുല്‍ ഗാന്ധി പറഞ്ഞു. ഏത് തരം പെണ്‍കുട്ടിയായിരിക്കും ഇതെന്ന ചോദ്യത്തിന് സ്നേഹിക്കാനറിയുന്ന ബുദ്ധിയുള്ള പെണ്‍കുട്ടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.  

തനിക്ക് കൂടുതല്‍ ഇഷ്ടം നോണ്‍ വെജ് ഭക്ഷണമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചിക്കന്‍ ടിക്ക, കെബാബ്, ഓംലെറ്റ് എന്നിവയാണ് ഇഷ്ടവിഭവങ്ങള്‍. 

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.