കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം
ശ്രീനഗര്‍: കേന്ദ്ര ജമ്മു-കശ്മീരിലെ സാധാരണപൗരന്മാരുടെ നേര്‍ക്കുള്ള തീവ്രവാദി ആക്രമണങ്ങള്‍ തീവ്രവാദികളുടെ പുതിയ തന്ത്രമാണെന്ന് വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അവിടെ വന്‍തോതില്‍ വ്യവസായ വികസനം നടത്താനുള്ള ശ്രമത്തിലാണ് കേന്ദ്രം. ഒപ്പം പുറം സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അവിടെ ഭൂമിവാങ്ങാനും വിടുവെയ്ക്കാനും കഴിയുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങള്‍ തടയാനാണ് കശ്മീരികളല്ലാത്തവരെ തിരഞ്ഞ് പിടിച്ച് കൊല്ലുന്നത്. പുറത്ത് നിന്നുള്ളവര്‍ കശ്മീരിലേക്ക് എത്തുന്നത് തടയാനും കൂടിയാണ് ഈ നീക്കം.
പൊതുസ്ഥലങ്ങളില്‍ കൂട്ടായി കൊലപാതകം നടത്തുന്ന രീതിയാണ് ഇപ്പോള്‍ തീവ്രവാദികള്‍ അനുവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ഒരാളെ, അല്ലെങ്കില്‍ രണ്ടു പേരെ , അതുമല്ലെങ്കില്‍ നാലോ അഞ്ചോ പേരെ കൊല്ലുക എന്നതാണ് രീതി. പൊതു സ്ഥലങ്ങളിലെ കൊലപാതകം പെട്ടെന്ന് മറ്റുള്ള സാധാരണക്കാരുടെ ഉള്ളില്‍ ഭയം ജനിപ്പിക്കും. അവര്‍ ഉടനെ പുതിയ മാറ്റങ്ങളെ സ്വീകരിക്കാന്‍ മടികാണിക്കും. അതോടെ തീവ്രവാദികള്‍ക്ക് അവരുടെ ലക്ഷ്യം കൈവരിക്കാന്‍ കഴിയും. ഉദാഹരണത്തിന് കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റിനെ വധിച്ചതോടെ കശ്മീരിലേക്ക് തിരിച്ചുവരാനിരുന്ന ആയിരക്കണക്കിന് കശ്മീരി പണ്ഡിറ്റുകള്‍ ഭയന്നിരിക്കുകയാണ്. സിഖ് അധ്യാപികയുടെ കൊലപാതകം മൂലം കശ്മീരിലേക്ക് കുടിയേറാന്‍ മോഹിച്ചിരുന്ന സിഖുകാരെ രണ്ടുവട്ടം ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. ബീഹാറികളായ സാധാരണ തെരുവില്‍ മധുരം വില്ക്കുന്നവരെ വധിക്കുക വഴി കശ്മീരിലേക്ക് ഇത്തരം ചില്ലറ ബിസിനിസ്സിനായി വരാന്‍ മോഹിക്കുന്ന പുറം സംസ്ഥാനക്കാരെ തടയുകയാണ് ലക്ഷ്യം.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയും കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്ത കേന്ദ്രം ഒരു പിടി പരിഷ്കാരങ്ങള്‍ നടപ്പാക്കാനിരിക്കുകയാണ്. ഇത് തടയുകയാണ് കശ്മീരിലെ സാധാരണക്കാരെ പൊതു ഇടങ്ങളില്‍വെച്ച് കൊലപ്പെടുത്തുക വഴി തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നത്. ഒരു ബ്ലോഗില്‍ തീവ്രവാദികളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചനയുള്ളതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ബ്ലോഗ് കേന്ദ്ര െഎടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഈ ബ്ലോഗിലെ ഉള്ളടക്കം ഇതിനകം കശ്മീരിലെ വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ക്കിടയില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. അന്യസംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന വാടകവീട്ടില്‍ എത്തിയാണ് രണ്ട് ബീഹാറികളായ തൊഴിലാളികളെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. മൂന്നാമത് ഒരാള്‍ക്ക് പരിക്കേറ്റു. എന്തായാലും തീവ്രവാദിവിരുദ്ധ നീക്കങ്ങളില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ 13 പേരെയാണ് സൈന്യം വധിച്ചത്.
സാധാരണക്കാരുടെ ഈ കൊലപാതകം എന്‍ ഐഎ അന്വേഷിക്കാനൊരുങ്ങുകയാണ്. ഇതില്‍ ആറ് കൊലപാതകങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുക. കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റ് എംഎല്. ബിന്ദ്രുവിന്റെ കൊലപാതകത്തിന് പുറമെ, വിരേന്ദ്ര പസ്വാന്, സുപിന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരുടെ കൊലപാതകവും അന്വേഷിക്കും.ഇതിന് പുറെ കുല്‍ഗാമിലെ ബീഹാറില്‍ നിന്നുള്ള രണ്ട് സാധാരണ തൊഴിലാളികളുടെ കൊലയും എന്‍ ഐഎ അന്വേഷിക്കും. ഈ കൊലാപതകങ്ങളില്‍ പാകിസ്ഥാന് പങ്കുണ്ടോ എന്ന കാര്യവും കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘങ്ങളുടെ ശൃംഖല നടത്തിയ ഒറ്റതിരിഞ്ഞുള്ള ആക്രമണാണോ ഇതെന്ന കാര്യവും അന്വേഷണപരിധിയില്‍പ്പെടും.
രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും
ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം
മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി
കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന് മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍
സംസ്ഥാനത്ത് കുട്ടികളുടെ വാക്സിനേഷന് യജ്ഞം ആരംഭിച്ചു; രജിസ്ട്രേഷന് ഓണ്‍ലൈന്‍ വഴി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്