×
login
രാഷ്ട്രപതിയെയോ പാര്‍ലമെന്റിനെയോ വിവാദത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് രാജനാഥ് സിംഗ്; ബഹിഷ്‌കരണം പുനപരിശോധിക്കണം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ഈ മാസം 28ന് നടക്കുക. പാര്‍ലമെന്റ് സമ്മേളനം വിളിച്ചിട്ടില്ലെന്നും സിംഗ് അറിയിച്ചു.

ന്യൂദല്‍ഹി: പാര്‍ലമെന്റിനെയോ രാഷ്ട്രപതിയെയോ ഏതെങ്കിലും വിവാദത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന്  രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെയും മൂര്‍ത്തരൂപമാണ്  പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് രാജ്‌നാഥ് സിംഗ്  ട്വീറ്റില്‍ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ്  ഈ നൂറ്റാണ്ടില്‍ സമാനതകളില്ലാത്ത  ചരിത്ര സംഭവമായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് ഈ മാസം 28ന് നടക്കുക. പാര്‍ലമെന്റ് സമ്മേളനം വിളിച്ചിട്ടില്ലെന്നും സിംഗ് അറിയിച്ചു.


ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ പാര്‍ട്ടികളോട് തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പുതിയ പാര്‍ലമന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് അടക്കം വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്ഘാടനം നിര്‍വഹിക്കേണ്ടത് പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണെന്ന് പറഞ്ഞാണ് ബഹിഷ്‌കരണം.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.