×
login
കേരള സര്‍ക്കാരും മാധ്യമങ്ങളും പ്രചരിപ്പിച്ചത് പച്ചക്കള്ളം; ആദ്യം സ്ത്രീ സുരക്ഷ, പിന്നെ ആദിശങ്കരന്‍; അവസാനം നാരായണഗുരു; രേഖകള്‍ പുറത്തുവിട്ട് കേന്ദ്രം

സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ന്യൂദല്‍ഹി: റിപ്പബ്ലിക്ദിന പരേഡില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ  ടാബ്ലോക്ക് അനുമതി നിഷേധിച്ചുവെന്ന വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കി കേന്ദ്ര സര്‍ക്കാര്‍. സിപിഎമ്മിന്റെയും ഒരു വിഭാഗം മാധ്യമങ്ങളുടെയും കള്ളപ്രചാരണം രേഖകള്‍ അടക്കം പുറത്തുവിട്ടാണ് കേന്ദ്രം തുറന്നുകാട്ടിയത്. ആദിശങ്കരാചാര്യരുടെ പ്രതിമയുള്ള മാതൃക നല്‍കുകയും പിന്നീട് അതില്‍ മാറ്റംവരുത്തിയാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയതെന്നും ഈ രേഖകള്‍ വ്യക്തമാക്കുന്നു.  

കേരളത്തിന്റെ ടാബ്ലോക്ക് അനുമതി ലഭിക്കാതിരുന്നത് രൂപകല്പനയിലെ അപാകത മൂലമാണ്. കേരളം അംഗീകരിച്ച ടൂറിസം@75 എന്ന വിഷയവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ടാബ്ലോയില്‍ വ്യക്തതയില്ലായിരുന്നുവെന്നും ആശയവിനിമയപരമല്ലായിരുന്നുവെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. കൊല്ലം ചടയമംഗലത്തെ ജടായു ശില്പമാണ് കേരളം അവതരിപ്പിച്ചത്. ആദ്യം നല്‍കിയത് മുന്നിലും പിന്നിലും ജടായുവിന്റെ മാതൃകയിലുള്ള ഒരേ രൂപരേഖയായിരുന്നു. രണ്ടു ഭാഗങ്ങളായുള്ള ടാബ്ലോയില്‍ ആദ്യഭാഗത്ത് ജടായുവിന്റെ മുറിഞ്ഞ തലമാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം ഭാഗത്ത് ജടായു ശില്പവും.  


സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കാനുള്ള സന്ദേശം ഇതിലുണ്ടെന്ന വിശദീകരണവും കേരളം നല്‍കി.ഈ മാതൃകയില്‍ പിന്നീട് മാറ്റം വരുത്തി. ടാബ്ലോയുടെ ആദ്യഭാഗത്ത് ആദിശങ്കരാചാര്യരുടെ പ്രതിമയും രണ്ടാം ഭാഗത്ത് ജടായു ശില്പവും ഉള്‍പ്പെടുത്തിയ മാതൃക നല്‍കി. ഇതിനുശേഷമാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ആദ്യഭാഗത്ത് ഉള്‍പ്പെടുത്തിയ മാതൃക നല്‍കിയത്. തുടര്‍ന്നും ആശയവ്യക്തതയില്ലാതെ വന്നപ്പോഴാണ് കേരളത്തിന്റെ ടാബ്ലോക്ക് അനുമതി നല്‍കാതിരുന്നതെന്നും വിദഗ്ദധസമിതി വ്യക്തമാക്കുന്നു.

കേരളം അവതരിപ്പിച്ച ടാബ്ലോ മാതൃകയുടെ മൊത്തത്തിലുള്ള രൂപകല്‍പ്പനയും അവതരണവും ഒരു ടാബ്ലോ സാധാരണയായി നടത്തേണ്ട ആശയ വിനിമയവും നടത്തിയിരുന്നില്ല. ടാബ്ലോയുടെ നിറം മങ്ങിയതായിരുന്നുവെന്നും വിദഗ്ധസമിതി ചൂണ്ടിക്കാണിക്കുന്നു. ടാബ്ലോക്ക് അനുമതി ലഭിക്കാത്തതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന പ്രചാരണമാണ് സിപിഎം നേതാക്കളും ഒരു വിഭാഗം മാധ്യമങ്ങളും ആദ്യം നടത്തിയത്. ഇത് ഫലിക്കില്ലെന്ന് കണ്ടതോടെ ശ്രീനാരായണ ഗുരുദേവനെ ഒഴിവാക്കി ശ്രീശങ്കരാചാര്യരെ ഉള്‍പ്പെടുത്താന്‍ ജൂറി നിര്‍ദ്ദേശിച്ചെന്ന പ്രചാരണവും അഴിച്ചുവിട്ടു.

അത്തരമൊരു നിര്‍ദ്ദേശവും ജൂറി മുന്നോട്ടുവെയ്ക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ അതും അസ്ഥാനത്തായി. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം തങ്ങളുടെ കഴിവുകേട് മറയ്ക്കുന്നതിനുള്ള കേരളത്തിലെ ടാബ്ലോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ശ്രമമായിരുന്നെന്ന് ടാബ്ലോ തെരഞ്ഞെടുക്കുന്ന വിദഗ്ധസമിതിയുടെ അഭിപ്രായപ്രകടനത്തോടെ വ്യക്തമായിരിക്കുകയാണ്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.