×
login
30 വര്‍ഷം മുമ്പ് മോദിയും മുരളീ മനോഹര്‍ ജോഷി‍യും ശ്രീനഗറിലെ ലാല്‍ചൗക്കില്‍ പതാക ഉയര്‍ത്തി; അതിന് ശേഷം വീണ്ടും കശ്മീരില്‍ പതാക ഉയര്‍ന്നു

30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തി.

നരേന്ദ്രമോദിയും മുരളീ മനോഹര്‍ ജോഷിയും തീവ്രവാദം കൊടുമ്പിരിക്കൊണ്ട 1992ല്‍ കശ്മീരിലെ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നു (ഇടത്ത്) ലാല്‍ചൗക്കിലെ ക്ലോക്ക് ടവറില്‍ 73ാം റിപ്പബ്ലിക് ദിനത്തില്‍ ഉയര്‍ന്ന പതാക

ന്യുദല്‍ഹി: 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം  ഇതാദ്യമായി ജമ്മുകശ്മീരിലെ ശ്രീനഗറില്‍ 73ാം റിപ്പബ്ലിക് ദിനത്തിന്‍റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തി.  

ശ്രീനഗറിലെ ലാല്‍ ചൗക്കിലുള്ള പ്രസിദ്ധമായ ക്ലോക്ക് ടവറിന് മുകളിലാണ് ജനവരി 26ന് സ്വാതന്ത്ര്യപ്പതാക ഉയര്‍ത്തിയത്. പ്രദേശവാസികള്‍ പങ്കെടുത്ത പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സാമൂഹ്യപ്രവര്‍ത്തകരായ സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടുമാണ് വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്.  സാജിദ് യൂസഫ് ഷായും സാഹില്‍ ബഷീര്‍ ഭട്ടും പതാകയേന്തി ക്രെയിനിലേറിയാണ് ക്ലോക്ക് ടവറിന് മുകളില്‍ എത്തി പതാക ഉയര്‍ത്തിയത്. 

'ഇതുവരെ ഇവിടെ പാകിസ്ഥാന്‍റെ പതാക മാത്രമാണ് ഉയര്‍ന്നിട്ടുള്ളത്. അതുകൊണ്ട് ഈ റിപ്പബ്ലിക് ദിനത്തിന് ഇന്ത്യയുടെ പതാക ഉയര്‍ത്താമെന്ന് തീരുമാനിച്ചു. ക്ലോക്ക് ടവറില്‍ കഴിഞ്ഞ 70 വര്‍ഷത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പതാക ഉയരുന്നത്,' സാജിദ് യൂസഫ് ഷാ പറഞ്ഞു.


'പണ്ട് വേണ്ടത്ര സുരക്ഷ താഴ് വരയില്‍ ഇല്ലാത്തതിനാല്‍ ഇന്ത്യയുടെ പതാക ഉയര്‍ത്തുക അസാധ്യമായിരുന്നു. നാളെ ഞങ്ങള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. ആര്‍ക്കും ഞങ്ങളെ തടയാന്‍ കഴിയില്ല,' സാജിദ് യൂസഫ് ഷാ കൂട്ടിച്ചേര്‍ത്തു.

ഏറ്റവുമൊടുവില്‍ 30 വര്‍ഷം മുന്‍പാണ് ലാല്‍ ചൗക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ന്നത്. അന്ന് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായിയായ നരേന്ദ്രമോദിയും ചേര്‍ന്നാണ്  ശ്രീനഗറിലെ ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. അന്ന് 1992ല്‍  കശ്മീര്‍ താഴ് വരയില്‍ തീവ്രവാദം കൊടുമ്പിരിക്കൊണ്ട സമയമാണ്. ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറിന് കശ്മീരിലെ രാഷ്ട്രീയത്തില്‍ പ്രാധാന്യമുണ്ട്. ഇതിന് മുന്‍പ് പലതവണ ഇവിടെ ഇന്ത്യന്‍ സ്വാതന്ത്ര്യപ്പതാക ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല.

കശ്മീരിനെ പാകിസ്ഥാനോട് ചേര്‍ക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയ ശേഷം ഇന്ത്യയിലെ ആദ്യപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു 1948ല്‍ ഇവിടെ വെച്ച് ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുമാറ്റിയശേഷം ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ക്ലോക്ക് ടവര്‍ ത്രിവര്‍ണ്ണപ്പതാകയുടെ നിറത്തില്‍  പ്രകാശിപ്പിച്ചിരുന്നു.

 

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.