×
login
മോദിയെ കുറ്റവാളിയാക്കുന്ന കള്ള ഡോക്യുമെന്‍ററി:ബിബിസിയെ വിമര്‍ശിച്ച് 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും

ഗുജറാത്ത് കലാപത്തെക്കുറിച്ച് സത്യം വളച്ചൊടിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന് ബിബിസിയെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും.

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് സത്യം വളച്ചൊടിച്ച് തയ്യാറാക്കിയ ഡോക്യുമെന്‍ററി സംപ്രേഷണം ചെയ്തതിന് ബിബിസിയെ വിമര്‍ശിച്ച്  തുറന്ന കത്തെഴുതി 133 ബ്യൂറോക്രാറ്റുകളും 156 റിട്ട. സൈനികോദ്യോഗസ്ഥരും 13 റിട്ട. ജഡ്ജിമാരും.  

പഴയ ബ്രിട്ടീഷ് സാമ്രാജ്യത്വം വീണ്ടും വരുമെന്ന മിഥ്യാബോധത്തില്‍ തയ്യാറാക്കിയതാണ് ഈ ഡോക്യുമെന്‍ററിയെന്ന് തുറന്ന കത്തില്‍ പറയുന്നു. "ഇക്കുറി ഇത് നടക്കില്ല. ഞങ്ങളുടെ നേതാവിനോട് ഇത് നടക്കില്ല. ഇന്ത്യയോട് ഈ കളി നടക്കില്ല. ഞങ്ങളുടെ മേല്‍നോട്ടമുള്ളപ്പോള്‍ ഇത് നടക്കില്ല." - കത്ത് ബിബിസിയെ വിമര്‍ശിക്കുന്നു.  

പണ്ടത്തെ ഹിന്ദു-മുസ്ലിം ലഹള ബ്രിട്ടീഷുകാരുടെ സംഭാവനയായിരുന്നു. വീണ്ടും അത് മടക്കിക്കൊണ്ടുവന്ന് ഭിന്നിപ്പിച്ച് ഭരിയ്ക്കുന്ന തന്ത്രം പയറ്റുകയാണ് ബിബിസി ചെയ്യുന്നത്. - തുറന്ന കത്ത് പറയുന്നു.  


"75  വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യയുടെ സ്വതന്ത്ര, ജനാധിപത്യ രാജ്യം എന്ന നിലനില്‍പിനെയാണ് ഈ ഡോക്യുമെന്‍ററി ചോദ്യം ചെയ്തത്. വസ്തുതകള്‍ പറയാതെ റിപ്പോര്‍ട്ട് ചെയ്യുന്നു, ആരോപിക്കപ്പെടുന്നു എന്നെല്ലാം പറഞ്ഞാണ് ഗുജറാത്ത് കലാപത്തെകക്കുറിച്ച് വിവരിക്കുന്നത്. ഇത് സത്യം വളച്ചൊടിക്കലാണ്. ഇതിന് ന്യായീകരണമില്ല. "- തുറന്ന കത്ത് പറയുന്നു.  

ഇന്ത്യയുടെ ഉയര്‍ന്ന നീതിന്യായപീഠമായ സുപ്രീംകോടതി 2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിധിച്ചതാണ്. അന്ന് മുഖ്യമന്ത്രിയായ നരേന്ദ്രമോദി നയിക്കുന്ന സര്‍ക്കാര്‍ കലാപം നടക്കുമ്പോല്‍ നിഷ്ക്രിയമായി ഇരിക്കുകയോ പക്ഷപാതപരമായി പങ്കാളികളാവുകയോ ചെയ്തിട്ടില്ല. - കത്ത് പറയുന്നു. സുപ്രീംകോടതിയെയാണ് ബിബിസ വെല്ലുവിളിച്ചതെന്നും കത്തില്‍ പറയുന്നു.  

 

 

  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.