×
login
അവസാന അടവുമായി ശിവസേന‍; മഹാസഖ്യം ഉപേക്ഷിക്കാന്‍ തയാര്‍; എംഎല്‍എമാര്‍ 24 മണിക്കൂറിനകം തിരികെ വരണമെന്ന് റാവത്ത്

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിസര്‍ക്കാരില്‍ നിന്ന് പുറത്തുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി വിമതര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്ക് ഗുവാഹത്തിയില്‍ നിന്ന് മടങ്ങണം,' ശിവസേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മുംബൈ:  ഉദ്ധവ് താക്കറെക്കെതിരേ കലാപം ആരംഭിച്ച് വിജയിച്ച ഏക്‌നാഥ് ഷിന്‍ഡെയോടും മറ്റ് വിമത എംഎല്‍എമാരോടും 24 മണിക്കൂറിനുള്ളില്‍ മടങ്ങിവരാന്‍ ശിവസേന ആവശ്യപ്പെട്ടു. മഹാഅഘാഡി ഭരണസഖ്യം ഉപേക്ഷിക്കാന്‍ തയാറാണെന്നാണ് വാഗദ്ഗാനം.  

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിസര്‍ക്കാരില്‍ നിന്ന് പുറത്തുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്, എന്നാല്‍ പാര്‍ട്ടി വിമതര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയിലേക്ക് ഗുവാഹത്തിയില്‍ നിന്ന് മടങ്ങണം,' ശിവസേനയുടെ മുഖ്യ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.


41 ഓളം എം.എല്‍.എമാരുമായി ഗുവാഹത്തിയില്‍ ക്യാമ്പ് ചെയ്യുന്ന ഏക്‌നാഥ് ഷിന്‍ഡെ, കഴിഞ്ഞ രണ്ടര വര്‍ഷത്തെ സഖ്യഭരണത്തില്‍ ശിവസൈനികരാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും കോണ്‍ഗ്രസും ശരദ് പവാറിന്റെ എന്‍സിപിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് സേനയോട് ആവശ്യപ്പെട്ടിരുന്നു. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ വിമതര്‍ ആഗ്രഹിക്കുന്നില്ലെന്ന് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ വിമത ക്യാമ്പില്‍ ചേര്‍ന്ന ഏറ്റവും പുതിയവരില്‍ ഒരാളായ ദീപക് കേസാര്‍ക്കര്‍ പറഞ്ഞിരുന്നു. പകരം, അദ്ദേഹം ബി.ജെ.പി.യുമായി സഖ്യത്തിലേര്‍പ്പെടാനും സ്വാഭാവിക സഖ്യകക്ഷിയുമായി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനും ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അവസാന അടവുമായി ശിവസേന രംഗത്തെത്തിയത്.

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.