login
പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍‍ക്ക് കിട്ടിയത് 23,000 കോടി രൂപ

132.08 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചു, സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ അധികം.

ജലന്ധര്‍: കോവിഡിന്റെ രണ്ടാം തരംഗം, ദല്‍ഹി അതിര്‍ത്തിയില്‍ അഞ്ചുമാസമായി നടക്കുന്ന ഇടനിലക്കാരുടെ സമരം എന്നിവയ്ക്കിടയിലും വിളവെടുപ്പുസമയത്ത് ഗോതമ്പു സംഭരണത്തില്‍ മുന്‍കാലത്തെ എല്ലാ റെക്കോഡുകളും മറികടന്ന് പഞ്ചാബ്. 132.08 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചു, സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ അധികം. ഒമ്പത് ലക്ഷം കര്‍ഷകര്‍ക്ക് 23,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തി. 

ഇടനിലക്കാര്‍ മുഖേനയല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്നത് ഇതാദ്യം. എപ്രില്‍ പത്തിന് തുടങ്ങി വ്യാഴാഴ്ച അവസാനിച്ച 34 ദിവസം നീണ്ട റാബി വിപണന സീസണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12 ദിവസം കുറവായിരുന്നു. പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോതമ്പ് സംഭരമാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ രേഖകള്‍ പ്രകാരം നടന്നത്. 

2009-10 വരെ നൂറ് ലക്ഷം മെട്രിക് ടണില്‍ താഴെയായിരുന്നു ഇത്. ധാന്യവുമായി ചന്ത(മണ്ഡി)യിലെത്തിയ ഒന്‍പത് ലക്ഷത്തിലധികം പേര്‍, കഴിഞ്ഞ വര്‍ഷത്തെ കര്‍ഷകരുടെ(8.8 ലക്ഷം) എണ്ണം അപേക്ഷിച്ച് കൂടുതലാണ്. ഇടനിലക്കാരുടെ സമരകേന്ദ്രമായ മാല്‍വ മേഖലയില്‍ സംഭരണം കുറവായിരുന്നുവെങ്കിലും ദോബയിലെയും മജ്ഹയിലെയും കതിപ്പ് ഇത് പരിഹരിച്ചു.  

 

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.