×
login
കശ്മീരിലെ കോണ്‍ഗ്രസിനുള്ളില്‍ ചേരിപ്പോര് രൂക്ഷമാകുന്നു; ഗുലാം നബി ആസാദ് പക്ഷക്കാരായ നേതാക്കള്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു

ജമ്മു കശ്മീരിലെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിമതനായി മുദ്രകുത്തിയ ഗുലാം നബി ആസാദ് പക്ഷക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പദവികളില്‍ നിന്നും ബുധനാഴ്ച രാജിവെച്ചു.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് മറനീക്കി പുറത്തുവരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിമതനായി മുദ്രകുത്തിയ ഗുലാം നബി ആസാദ് പക്ഷക്കാരായ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് പദവികളില്‍ നിന്നും ബുധനാഴ്ച രാജിവെച്ചു.

ഗുലാം നബി ആസാദ് പക്ഷക്കാരില്‍ മുന്‍എംഎല്‍എമാരും മന്ത്രിമാരും വരെ ഉള്‍പ്പെടും. ജിഎം സരൂരി, വികാര്‍ റസൂല്‍ വാനി, ജുഗല്‍ കിഷോര്‍ ശര്‍മ്മ, മനോഹര്‍ ലാല്‍ ശര്‍മ്മ, നരേഷ് ഗുപ്ത, ഗുലാം നബി മോംഗ, സുഭാഷ് ഗുപ്ത, ആമിന്‍ ഭട്ട്, അന്‍വര്‍ ഭട്ട് എന്നിവരാണ് സോണിയാ ഗാന്ധിക്ക് രാജി നല്‍കിയത്. സോണിയയ്ക്ക് പുറമെ രാഹുല്‍ഗാന്ധി, ജമ്മുകശ്മീരിന്‍റെ ചുമതലയുള്ള എ ഐസിസി അംഗം രജനി പാട്ടീല്‍ എന്നിവര്‍ക്കും രാജിക്കത്തയച്ചിട്ടുണ്ട്.


ജമ്മുകശ്മീരിര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായ ഗുലാം അഹമ്മദ് മിറിനെ പുറത്താക്കാനുള്ള സമ്മര്‍ദ്ദതന്ത്രമാണിതെന്ന് കരുതുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മിറിനെ ഉള്‍പ്പെടെ വീണ്ടും ജമ്മുകശ്മീര്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തതില്‍ വന്‍പ്രതിഷേധമുണ്ട്.

മിറിന്‍റെ കാലത്ത് നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. 'കഴിഞ്ഞ ഏഴ് വര്‍ഷമായി നേതൃമാറ്റം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നേതാക്കള്‍ അത് ചെയ്യുന്നില്ല,' മുന്‍മന്ത്രി വികാര്‍ റസൂല്‍ വാണി പറഞ്ഞു.

കോണ്‍ഗ്രസില്‍ ദേശീയാധ്യക്ഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്ത് നല്‍കിയ 23 ദേശീയ കോണ്‍ഗ്രസ് നേതാക്കളില്‍ ഗുലാം നബി ആസാദും ഉണ്ടായിരുന്നു. ഇതോടെയാണ് സോണിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗുലാം നബി ആസാദിനെ വിമതഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്. 2021 ഫിബ്രവരിയില്‍ മോദിയെ പുകഴ്ത്തി സംസാരിച്ചതിന്‍റെ പേരിലും ഗുലാം നബി ആസാദുമായി ഹൈക്കമാന്‍റ് കൂടുതല്‍ അകന്നു.

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.