×
login
ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍

ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു

തിരുവനന്തപുരം: ഇസ്രായേലില്‍ ജോലിക്കായി പോയ മലയാളികള്‍ക്ക് കൈതാങ്ങായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതോടെ മലയാളികളായ അമ്പതിലധികം പേര്‍ കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി സംസാരിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മന്ത്രി ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും നിര്‍ദേശം നല്‍കിയശേഷം എയര്‍ ഇന്ത്യയുമായി സംസാരിക്കുകയും  എല്ലാ മലയാളികളെയും ടെല്‍ അവീവില്‍ എത്തിക്കുകയുമായിരുന്നു. ഇക്കാര്യം വ്യക്തമാക്കി മലയാളിയും ഇസ്രയേലില്‍ ജോലിക്കാരനുമായ റോബിന്‍സ് റോയി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. 

ഫേസ്ബുക്ക് കുറുപ്പിന്റെ പൂര്‍ണരൂപം:  

ഇസ്രായേലില്‍  ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. നാട്ടിലുള്ള പലതും വിറ്റും കടം വാങ്ങിയും ജോലി തേടിയെത്തിയവര്‍. കഴിഞ്ഞ 30 ന് ഇസ്രായേലിലെ ടെല്‍ അവീവില്‍ വിമാനമിറങ്ങി ഞങ്ങളുടെ തൊഴില്‍ സ്ഥലത്ത് എത്തേണ്ട അമ്പതിലേറെപ്പേര്‍  29 ന് ഡല്‍ഹി വിമാനത്താവളത്തില്‍ കുരുങ്ങി പോയപ്പോള്‍ ജീവിതം വഴിമുട്ടിയെന്ന് ഞങ്ങള്‍ കരുതി. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ ടെല്‍ അവീവില്‍ ഇറങ്ങാനുള്ള ഗ്രീന്‍ എന്‍ട്രി പെര്‍മിറ്റ് റദ്ദായതാണ് ഞങ്ങളുടെ യാത്രയ്ക്ക് വിഘാതമായത്. ഞങ്ങള്‍ കേണപേക്ഷിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ മറുപടി.


യാത്രാനുമതിക്കായി പലരും പല വഴി തേടുന്നതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള സൗമ്യ ഇടുക്കി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്. സുരേഷ് ഉടനെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. ഞങ്ങളുടെ കാര്യം കഷ്ടമായി എന്ന് കരുതിയ സമയം, കേന്ദ്രമന്ത്രി മുരളീധരനുമായി ഞങ്ങള്‍ക്ക് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞു. ഞങ്ങളുടെ പ്രതിസന്ധി അദ്ദേഹം മനസ്സിലാക്കി. പിന്നീടെല്ലാം വേഗത്തലായി.  

എയര്‍ ഇന്ത്യ അധികൃതരുമായി മന്ത്രി സംസാരിച്ചു. ഇസ്രായേലിലെ ഇന്ത്യന്‍ എമ്പസിക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. എയര്‍ ഇന്ത്യ അധികൃതര്‍ ഞങ്ങളെ നേരിട്ട് വിളിച്ചു. മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതിരുന്നെങ്കില്‍ എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ ഞങ്ങളെ വിളിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് വേഗം തന്നെ  എന്‍ട്രി അനുവദിച്ചു കിട്ടുകയും.

Facebook Post: https://www.facebook.com/robinsroby/posts/2409034659228840

നവംബര്‍ 30, വൈകുംന്നേരം 6.30 ന് ഞങ്ങളെയും കൊണ്ട് എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും പറന്നുയര്‍ന്നു. അത് ഞങ്ങളെല്ലാവരുടെയും ഭാവിയിലേക്കുള്ള പ്രയാണമായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലായിരുന്നു മന്ത്രി മുരളീധരന്റെ ഇടപെടല്‍ എന്നത് ഞങ്ങള്‍ പിന്നീടാണ് മനസ്സിലാക്കിയത്. സംഘര്‍ഷഭരിതമായ പാര്‍ലിമെന്റ് സമ്മേളനത്തിനിടയില്‍ പാര്‍ലമെന്റി കാര്യ സഹമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ഇടപെടല്‍ എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഞങ്ങളറിയുന്നു. അതിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തട്ടെ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.