×
login
യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാറിന്‍റെ കൊല; കേരളപൊലീസിന്‍റെ സഹായം തേടി; പോപ്പുലര്‍ ഫ്രണ്ട്, എസ് ഡിപി ഐ ബന്ധം പരിശോധിക്കുന്നു

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡിപി ഐ ബന്ധം പരിശോധിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അര്‍ഗ അര്‍ഗ ജ്ഞാനേന്ദ്ര.

ബെംഗളൂരു:കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാറിനെ ബൈക്കിലെത്തിയ അഞ്ജാത രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡിപി ഐ ബന്ധം പരിശോധിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി അര്‍ഗ അര്‍ഗ ജ്ഞാനേന്ദ്ര. ദക്ഷിണ കന്നട പ്രദേശത്ത് ഹിജാബ് പ്രതിഷേധം ഊര്‍ജ്ജിതമാക്കിയ മറ്റ് തീവ്രസ്വഭാവമുള്ള സംഘടനകളുടെ  ബന്ധവും പരിശോധിക്കും.- അര്‍ഗ ‍ജ്ഞാനേന്ദ്ര പറഞ്ഞു.  

യുവമോര്‍ച്ചയുടെ ദക്ഷിണ്‍ കന്നട ജില്ലാ സെക്രട്ടറിയാണ് പ്രവീണ്‍ നെട്ടാര്‍. കേരള രജിസ്ട്രേഷനായ കെഎല്‍" നമ്പര്‍ പ്ലേറ്റുള്ള വണ്ടിയിലെത്തിയ രണ്ടു പേരാണ് കൊല നടത്തിയതെന്ന് പറയപ്പെടുന്നു. "അതിര്‍ത്തി പ്രദേശമായതിനാല്‍ കൊല നടത്തിയ ശേഷം കൊലപാതകികള്‍ക്ക് കേരളത്തിലേക്ക് രക്ഷപ്പെടാന്‍ എളുപ്പമാണ്. കേരളസര്‍ക്കാരുമായി ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്" - മന്ത്രി പറഞ്ഞു.  കേരള പൊലീസും പ്രതികളെ കണ്ടെത്താന്‍ അന്വേഷിച്ചുവരികയാണ്.  

ബെല്ലാരെയിലും പുട്ടൂരിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവിടെ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പുട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നെട്ടാരുവിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.  

"മാംഗളൂരു എസ് പി കാസര്‍കോട് എസ് പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കര്‍ണ്ണാടക ഡിജിപി കേരളത്തിലെ ഡിജിപിയുമായും ബന്ധം പുലര്‍ത്തിവരികയാണ്"- കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് പറഞ്ഞു. 

പുട്ടൂരില്‍ വി വാണ്ട് ജസ്റ്റിസ് (നീതി വേണം) എന്ന മുദ്രാവാക്യം മുഴക്കി യുവമോര്‍ച്ചയുമായി ബന്ധപ്പെട്ട യുവാക്കള്‍ സംഘം ചേര്‍ന്നിട്ടുണ്ട്. 


വര്‍ഗ്ഗീയമായ ചേരിതിരിവുകളും അസ്വാസ്ഥ്യങ്ങളും കൂടിവരുന്ന പ്രദേശമാണ് പൊതുവെ ദക്ഷിണ കന്നഡ പ്രദേശം.  "പോപ്പുലര്‍ ഫ്രണ്ടിനെ കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണ്. കേരളത്തില്‍ ഇവര്‍ക്ക് നല്ല പിന്തുണയാണ്. എന്തായാലും പ്രതികളെ കണ്ടെത്തി പിടികൂടും"- കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറ‍ഞ്ഞു.  

ചൊവ്വാഴ്ച രാത്രിയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.  ബെല്ലാരയ്‌ക്ക് സമീപം കോഴിക്കടയുടെ ഉടമയായ നെട്ടാരുവിനെ ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അ‍ജ്ഞാതരായ രണ്ടംഗ സംഘം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയെത്തിയ അക്രമികള്‍ തലയില്‍ മൂര്‍ച്ചയേറിയ നീളന്‍ കത്തിക്കൊണ്ട് വെട്ടുകയായിരുന്നു.  

തളം കെട്ടിയ രക്തത്തില്‍ കുളിച്ചുകിടന്ന പ്രവീണിനെ പിന്നീട് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.  

 

 

  comment

  LATEST NEWS


  മത്സരിക്കുന്നത് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം; സ്ഥാനാര്‍ത്ഥി പൊതുസമ്മതനായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് തരൂരിനോട് പറഞ്ഞിരുന്നെന്ന് ഖാര്‍ഗെ


  സിആര്‍പിഎഫ് കശ്മീര്‍ പോലീസ് സംയുക്ത സംഘത്തെ ആക്രമിച്ച് ഭീകരര്‍; ഒരു പോലീസുകാരന്‍ മരണപെട്ടു; സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


  ഗുജറാത്ത് പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടിലെ ചടങ്ങില്‍


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.