ചെന്നൈ:നൂറ്റാണ്ടുകളായി നടന്നുവരുന്ന പട്ടണപ്രവേശം എന്ന ചടങ്ങിന് അനുമതി നല്‍കിയില്ലെങ്കില്‍ നിയമം ലംഘിക്കുമെന്ന് മയിലാടുതുറൈ കലക്ടറെ വെല്ലുവിളിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ.
ധര്‍മ്മപുരം അധീനത്തിലെ സ്വാമിയെ ശിഷ്യരും ഭക്തരും പല്ലക്കില്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണ് പട്ടണപ്രവേശം. എന്നാല്‍ ഇത് നടത്തുന്നതിന് ഡിഎംകെ സര്‍ക്കാരിന്റെ സമ്മര്‍ദ്ദഫലമായി മയിലാടുതുറൈ കലക്ടറേറ്റ് അനുമതി നിഷേധിക്കുകയാണ്.
സര്‍ക്കാര്‍ ധര്‍മ്മപുരം അധീനത്തിന്റെ പട്ടണപ്രവേശം വിലക്കിയാല്‍ നിയമം ലംഘിച്ച് അധീനം പല്ലക്കില്‍ ഞങ്ങള്‍ തന്നെ കൊണ്ടുപോകുമെന്ന് അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: