മഹാമാരിക്കാലത്ത് പ്രധാന സ്റ്റേഷനുകളില്‍ കോവിഡ് ഹെല്‍പ്പ് ബൂത്തുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതിനുപുറമെ ഉത്ഭവ സ്റ്റേഷനില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ 522 ഓക്സിജന്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് ആര്‍പിഎഫ് അകമ്പടി സേവിച്ചത്. സേവപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021ല്‍ 26 ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധ മൂലം ജീവന് വെടിഞ്ഞത്.
ന്യൂദല്‍ഹി: 'മിഷന് ജീവന് രക്ഷ'ക്കു കീഴില്‍ ഈ വര്‍ഷം മാത്രം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ (ആര്‍പിഎഫ്) ജീവനക്കാര്‍ രക്ഷിച്ച് 601 പേരെ. സേനയുടെ വാര്‍ഷിക അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയാത്. ഒരു വര്‍ഷത്തിനിടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ആര്‍പിഎഫ് നടത്തിയത്.
മഹാമാരിക്കാലത്ത് പ്രധാന സ്റ്റേഷനുകളില്‍ കോവിഡ് ഹെല്‍പ്പ് ബൂത്തുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതിനുപുറമെ ഉത്ഭവ സ്റ്റേഷനില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ 522 ഓക്സിജന്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് ആര്‍പിഎഫ് അകമ്പടി സേവിച്ചത്. സേവപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021ല്‍ 26 ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധ മൂലം ജീവന് വെടിഞ്ഞത്.
പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ആര്‍പിഎഫ് 244 'മേരി സഹേലി' സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിന്‍ എസ്കോര്‍ട്ടിംഗ്, 840 സ്റ്റേഷനുകളിലും ഏകദേശം 4000 കോച്ചുകളിലും സിസിടിവി സംവിധാനം തുടങ്ങിയ നടപടികളും നടപ്പാക്കി വരുന്നെന്നും അധികൃതര്‍ അറിയിച്ചു. 630 പേരെയാണ്് മനുഷ്യക്കടത്തു സംഘത്തില്‍ നിന്ന് ആര്‍പിഎഫ് രക്ഷപ്പെടുത്തിയത്.
സംരക്ഷണം ആവശ്യമുള്ള 11,900 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി. 132 ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ രാജ്യത്തുടനീളമായി പ്രവര്‍ത്തിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട എന്‍ജിഒകളുമായി സഹകരിച്ച് ആര്‍പിഎഫ് കുട്ടികളെ രക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. 2021ല്‍ യാത്രക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 3000ലധികം കുറ്റവാളികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്വത്തുക്കള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 8744 പേരെ ആര്‍പിഎഫ് പിടികൂടി. 5.83 കോടി രൂപ വീണ്ടെടുത്തു.
നിയമവിരുദ്ധമായി റിസര്‍വ് ചെയ്ത ടിക്കറ്റ് വാങ്ങുന്നതും വില്‍ക്കുന്നതും തടയാന്‍, ആര്‍പിഎഫ് ധൃത ഗതിയില്‍ പ്രവര്‍ത്തിക്കുകയും 4,100ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,600ലധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാവി യാത്രാക്കായുള്ള 2.8 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റുകള്‍ അവരില്‍ നിന്നും കണ്ടുകെട്ടുകയും ചെയ്തു.
620 മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയതിലൂടെ 2021ല്‍ റെയില്‍വേ വഴി കൊണ്ടുപോയ 15.7 കോടി രൂപയുടെ മയക്കുമരുന്ന് വീണ്ടെടുക്കുന്നതില്‍ ആര്‍പിഎഫ് വിജയിച്ചു. നിയന്ത്രിത വന്യജീവികള്‍, അവയുടെ സംസ്കരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ ആര്‍പിഎഫ് വീണ്ടെടുത്തു.
2021ല്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്ത 25,000ത്തിലധികം ആളുകളെയും വികലാംഗര്‍ക്കായി സംവരണം ചെയ്ത കോച്ചുകളില്‍ നിന്ന് 9307 പേരെയും ആര്‍പിഎഫ് പിടികൂടി. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 139ലും ട്വിറ്ററിലൂടെയും സഹായം ആവശ്യപ്പെട്ട യാത്രക്കാരില്‍ നിന്ന് ലഭിച്ച 80,000ലധികം കോളുകള്‍/പരാതികള്‍ പരിഹരിച്ചു. 2021ല്‍, 12,377 യാത്രക്കാരുടെ 23 കോടിയിലധികം മൂല്യമുള്ള മറന്നു വച്ച/കളഞ്ഞു പോയ ലഗേജുകള്‍ ആര്‍പിഎഫ് വീണ്ടെടുക്കുകയും കൃത്യമായ പരിശോധനയ്ക്ക് ശേഷം അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. 'ഓപ്പറേഷന് അമാനത്ത്' ന് കീഴില്‍ ആര്‍പിഎഫ് യാത്രക്കാര്‍ക്കായി ഈ സേവനം നല്കി വരുന്നു.
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്