×
login
കനയ്യലാലിന്‍റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്‍കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെ‍യ്ക്കും

രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്‍റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി കുടുംബത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്‍റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.

ന്യൂദല്‍ഹി: രാജസ്ഥാനിലെ ഉദയ് പൂരില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴിഞ്ഞ ദിവസം കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്‍റെ ദരിദ്ര കുടുംബത്തിന് വേണ്ടി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി  കുടുംബത്തിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര. കനയ്യ ലാലിന്‍റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.  

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്‍റെ പേരിലാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ് ലര്‍ കട നടത്തുന്ന കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. "ആകെ 1.7 കോടി രൂപ പിരിഞ്ഞുകിട്ടി. ബാക്കിയുള്ളതില്‍ 25  ലക്ഷം രൂപ കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ ഈശ്വര്‍ ഗൗഡിന് നല്‍കും"- കപില്‍ മിശ്ര അറിയിച്ചു. കപില്‍ മിശ്ര തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിവ്വെടുത്തിയത്.  

ജൂണ്‍ 28നാണ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. ദരിദ്രനായ കനയ്യലാലിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ധനസമാഹരണം ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ എന്ന ലക്ഷ്യം കൈവരിച്ചു. പിന്നീടാണ് കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈശ്വര്‍ ഗൗഡിനെ സഹായിക്കാമെന്ന ചിന്തയുണ്ടായത്. ആകെ 1.7 കോടി സമാഹരിച്ചു. ഇതില്‍ 25 ലക്ഷം ഈശ്വര്‍ ഗൗഡിന്‍റെ കുടുംബത്തിന് നല്‍കും. ബാക്കി 30 ലക്ഷം രൂപ മഹാരാഷ്ട്രയില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയുടെ കുടുംബത്തിന് നല്‍കും. രാജസ്ഥാനില്‍ ഈയിടെ കലാപത്തിനിടയില്‍ കുത്തേറ്റ സന്ദീപ് എന്ന പൊലീസുകാരന് അഞ്ച് ലക്ഷവും നല്‍കും. ഇനി ബാക്കി അവശേഷിക്കുന്ന തുകയും കനയ്യ ലാലിന്‍റെ ഭാര്യയ്ക്ക് നല്‍കും.  

പൗരത്വബില്‍ പ്രക്ഷോഭകാലത്ത് ദല്‍ഹിയില്‍ അക്രമികള്‍ കലാപം അഴിച്ചുവിട്ടപ്പോള്‍ ശക്തമായി നിലകൊണ്ട നേതാവാണ് കപില്‍ മിശ്ര. നിസ്വാര്‍ത്ഥ സേവനത്തിന് നന്ദി പറഞ്ഞ് ഒട്ടേറെപ്പേര്‍ കപില്‍ മിശ്രയെ അഭിനന്ദിച്ച് രംഗത്തെത്തി. 


 

 

 

 

 

  comment

  LATEST NEWS


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.