×
login
ദല്‍ഹി ഷഹീന്‍ ബാഗില്‍ വന്‍ ലഹരിമരുന്ന് വേട്ട; പ്രതികള്‍ക്ക് താലിബാന്‍‍, പാക്കിസ്ഥാന്‍ ബന്ധം; വിപണിമൂല്യം 400 കോടിയിലേറെ

കേസില്‍ പിടിയിലായ പ്രതികള്‍ക്ക് താലിബാനുമായും പാക്കിസ്ഥാന്‍ ഏജന്റുമായും ബന്ധമുള്ളതായി സംശയിക്കപ്പെടുന്നു.

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഷഹീന്‍ ബാഗ് മേഖലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വിപണിയില്‍ 400 കോടി രൂപ വില വരുന്ന മയക്കുമരുന്ന് നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബ്യൂറോ പിടികൂടിയ്ത. ചൊവ്വാഴ്ചയായിരുന്നു സംഭവം. കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തു വിട്ടത്. കാബൂളില്‍ നിന്നുമാണ് മയക്കുമരുന്ന് ഡല്‍ഹിയില്‍ എത്തിയത് എന്ന് എന്‍സിബി വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ ജാമിയ നഗറില്‍ വാടക വീട്ടിലായിരുന്നു പ്രതികള്‍ താമസിച്ചിരുന്നത്. കേസില്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് വിശദമായ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യൂറോ.

 കേസില്‍ പിടിയിലായ പ്രതികള്‍ക്ക് താലിബാനുമായും പാക്കിസ്ഥാന്‍ ഏജന്റുമായും ബന്ധമുള്ളതായി സംശയിക്കപ്പെടുന്നു. മയക്കുമരുന്ന് കടത്തിന്റെ സൂത്രധാരന്‍ നിലവില്‍ ദുബായിലാണ് എന്നാണ് നിഗമനം. കേസില്‍ അറസ്റ്റിലായ നാല് പേരില്‍ രണ്ട് പേര്‍ അഫ്ഗാനിസ്ഥാന്‍ സ്വദേശികളാണ്. കേസ് നാര്‍ക്കോ ഭീകരതയുടെ പരിധിയില്‍ വരുമോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

50 കിലോ ഹെറോയിനും 47 കിലോയോളം വരുന്ന മറ്റ് മയക്കുമരുന്നുകളുമാണ് റെയ്ഡില്‍ എന്‍സിബി പിടികൂടിയത്. താലിബാനുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്റെ സ്വാധീനം ഇന്ത്യയിലും വര്‍ദ്ധിച്ചു വരുന്നതിന്റെ സൂചനയായാണ് ഈ സംഭവം എന്‍സിബി കാണുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഷഹീന്‍ ബാഗില്‍ എന്‍സിബി പരിശോധന നടത്തിയത്. മുപ്പത് ലക്ഷം രൂപയും നോട്ട് എണ്ണാന്‍ ഉപയോഗിക്കുന്ന യന്ത്രവും പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.


 

 

 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.