×
login
കശ്മീരില്‍ 300 കോടി കൈക്കൂലി വാഗ്ദാനം ചെയ്‌തുവെന്നും വഴങ്ങാതിരുന്നതിന് മോദി തന്നെ പിന്തുണച്ചെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക്‍‍

താൻ ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കെ ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും മറ്റും 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ അതിന് വഴങ്ങാതിരുന്ന തന്‍റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചെന്നും ഇപ്പോള്‍ മേഘാലയ ഗവര്‍ണറായ സത്യപാല്‍ മാലിക്.

ന്യൂദല്‍ഹി: താൻ ജമ്മു കാശ്മീര്‍ ഗവര്‍ണറായിരിക്കെ ചില ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ അംബാനിയും മറ്റും   300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍  അതിന് വഴങ്ങാതിരുന്ന തന്‍റെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചെന്നും ഇപ്പോള്‍ മേഘാലയ ഗവര്‍ണറായ സത്യപാല്‍ മാലിക്.  

കശ്മീര്‍ ഗവര്‍ണറായിരിക്കുമ്പോള്‍ രണ്ട് ഫയലുകളാണ് തന്‍റെ മുന്നില്‍ എത്തിയത്. അതില്‍ ഒരെണ്ണം അനില്‍ അംബാനിയുടേതായിരുന്നു. മറ്റൊരെണ്ണം മെഹ്ബൂബ മുഫ്തിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഒരാളുടേതുമാണ്. 150 കോടി വീതമാണ് കൈക്കൂലി വാഗ്ദാനം ചെയ്തത്. എന്നാല്‍ ഞാന്‍ അഞ്ച് കുര്‍ത്ത-പൈജാമയുമായാണ് എത്തിയിരിക്കുന്നതെന്നും അതു മാത്രം കയ്യിലെടുത്ത് തിരിച്ചുപോകുമെന്നുമാണ് പറഞ്ഞത്," സത്യപാല്‍ മാലിക്ക് പറഞ്ഞു. രാജസ്ഥാനിലെ ഒരു ചടങ്ങിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ വിശദീകരണം.  

ഈ ഫയുകള്‍ അംഗീകരിക്കാത്തിന് ചിലപ്പോള്‍ തനിക്കെതിരെ നീക്കങ്ങള്‍ ഉണ്ടായേക്കുമെന്ന് ഭയന്നിരുന്നു. മുന്‍കരുതലെന്ന നിലയില്‍ താന്‍ പ്രധാനമന്ത്രിയെ കണ്ടു. രണ്ടു ഫയലുകളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആളുകള്‍ തന്റെ പേരില്‍ ഉണ്ടാക്കാവുന്ന അപവാദങ്ങളെക്കുറിച്ചും പറഞ്ഞു. ഞാന്‍ നേരെ പ്രധാനമന്ത്രിയോട് കാര്യം പറഞ്ഞു. ഈ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് തിരി്ച്ചുപോകാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ഞാന്‍ എന്തായാലും ഈ ഫയലുകള്‍ മുന്നോട്ട്‌നീക്കാന്‍ ഉദ്ദേശിക്കുന്നില്ല,:- അദ്ദേഹം പറഞ്ഞു.

മോദി അതിന് നല്‍കിയ മറുപടി അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് ആവശ്യമില്ലെന്നാണ്. കശ്മീര്‍ ലോകത്തിലെ ഏറ്റവും വലിയ അഴിമതിയുടെ സ്ഥലമാണ്. മറ്റു സംസ്ഥാനങ്ങളില്‍ നാലോ അഞ്ചോ ശതമാനമാണ് കമ്മീഷനെങ്കില്‍ ഇവിടെ 15 ശതമാനമാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.