×
login
ശാഖകളുടെ എണ്ണം ഒരു ലക്ഷമാക്കും; ജോയിന്‍ ആര്‍എസ്എസ്‍ വഴി ലഭിച്ചത് ഏഴുലക്ഷത്തിലേറെ അപേക്ഷകള്‍

പാനിപ്പത്തിലെ സമല്‍ഖയില്‍ സേവാസാധനാ കേന്ദ്രത്തില്‍ ആരംഭിച്ച ത്രിദിന അഖിലഭാരതീയ പ്രതിനിധിസഭയുടെ ആദ്യദിനം മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍വൈദ്യ.

പാനിപ്പത്ത്(ഹരിയാന): സംഘടനയുടെ ശതാബ്ദി വര്‍ഷമായ 2025ന് മുമ്പ് രാജ്യമാകെ ഒരു ലക്ഷം ശാഖകള്‍ എന്ന ലക്ഷ്യം കൈവരിക്കുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ.രാജ്യത്തെ 71,355 സ്ഥലങ്ങളില്‍ നിലവില്‍ നിത്യശാഖ, മിലന്‍, സംഘമണ്ഡലി എന്നീ തരത്തിലുള്ള പ്രവര്‍ത്തനമുണ്ടെന്നും ശതാബ്ദി വാര്‍ഷികത്തിന് മുമ്പായി പ്രവര്‍ത്തനത്തില്‍ വലിയ മുന്നേറ്റമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും സഹസര്‍കാര്യവാഹ് പറഞ്ഞു. പാനിപ്പത്തിലെ സമല്‍ഖയില്‍ സേവാസാധനാ കേന്ദ്രത്തില്‍ ആരംഭിച്ച ത്രിദിന അഖിലഭാരതീയ പ്രതിനിധിസഭയുടെ ആദ്യദിനം  മാധ്യമപ്രതിനിധികളോടു സംസാരിക്കുകയായിരുന്നു ഡോ. മന്‍മോഹന്‍വൈദ്യ.  

സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ ഭാരതമാതാവിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതോടെയാണ് പ്രതിനിധിസഭ ആരംഭിച്ചത്.സ്വദേശി, സ്വാധീനത, സ്വാവലംബം, സ്വാതന്ത്ര്യം എന്നിവയിലൂന്നി രാജ്യത്തിന്റെ 'സ്വ' എന്ന കാഴ്പ്പാടില്‍ മുന്നോട്ട് പോകാന്‍ സമൂഹം എങ്ങനെ തയ്യാറെടുക്കണമെന്നതു സംബന്ധിച്ച പ്രത്യേക പ്രമേയാവതരണം പ്രതിനിധിസഭയിലുണ്ടാവും.

വര്‍ദ്ധമാന മഹാവീരന്റെ 550-ാം ജന്മവാര്‍ഷികം, ആര്യസമാജ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികം, ശിവജി മഹാരാജിന്റെ രാജ്യാഭിഷേകത്തിന്റെ 350-ാം വാര്‍ഷികം എന്നിവ സംബന്ധിച്ച പ്രസ്താവനകളും പ്രതിനിധി സഭയിലുണ്ടാവുമെന്ന് ഡോ. മന്‍മോഹന്‍വൈദ്യ പറഞ്ഞു. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്ര താക്കൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം, രാജ്യത്താകെ 71,355 സ്ഥലങ്ങളില്‍ ആര്‍എസ്എസിന്റെ വിവിധതരത്തിലുള്ള ശാഖാ  പ്രവര്‍ത്തനങ്ങളുണ്ടെന്ന് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. പാനിപ്പത്തിലെ സമല്‍ ഖയില്‍ സേവാസാധനാ കേന്ദ്രത്തില്‍ ആരംഭിച്ച അഖിലഭാരതീയ പ്രതിനിധിസഭയുടെ ആദ്യ ദിനം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബ്സൈറ്റിലെ ജോയിന്‍ ആര്‍എസ്എസ് വഴി 2017 മുതല്‍ 2022 വരെയുള്ള ആറുവര്‍ഷം 7,25,000 അപേക്ഷകള്‍ ലഭിച്ചു. പ്രതിവര്‍ഷം ശരാശരി 1.20 ലക്ഷം പേര്‍ സംഘത്തെ അറിയാനും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമായി തയ്യാറായി. മുപ്പതുവയസില്‍ താഴെയുള്ള യുവാക്കളാണ് ഓണ്‍ലൈനിലൂടെ സംഘത്തില്‍ ചേരാനാഗ്രഹിച്ചത്, ഡോ. മന്‍മോഹന്‍ വൈദ്യ വിശദീകരിച്ചു.  

രാജ്യത്തെ 42,613 സ്ഥലങ്ങളിലാണ് ഒരു മണിക്കൂര്‍ നടക്കുന്ന പ്രതിദിന ശാഖാ പ്രവര്‍ത്തനമുള്ളത്. 68,651 നിത്യശാഖകളും 25,877 ആഴ്ചയില്‍ നടക്കുന്ന മിലനുകളും 10,412 പ്രതിമാസ സംഘമണ്ഡലികളുമുണ്ട്. അഞ്ചര ലക്ഷത്തോളം സ്വയംസേവകര്‍ കൊവിഡ് പ്രതിസന്ധി കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. 2020ന് ശേഷം രാജ്യത്ത് 3,700ലധികം സ്ഥലങ്ങളിലാണ് ശാഖകള്‍ വര്‍ദ്ധിച്ചത്. 6,160 ശാഖകളാണ് ഈ മൂന്നുവര്‍ഷ കാലയളവില്‍ വര്‍ദ്ധിച്ചത്.  മിലനുകള്‍ 6,543 എണ്ണം ഉയര്‍ന്നു. സംഘമണ്ഡലിയുടെ എണ്ണവും 1,680 കൂടി. സംഘ സ്വയംസേവകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നടത്തിയ പ്രാഥമിക ശിക്ഷാ വര്‍ഗ്ഗുകളില്‍ 21,137 പേരാണ് പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലും നാഗ്പൂരിലുമായി നടന്ന നൂറ്റിയൊന്‍പത് പ്രഥമ, ദ്വിതീയ, ത്രിതീയ വര്‍ഷ സംഘശിക്ഷാവര്‍ഗ്ഗുകളില്‍ 20,000 യുവാക്കള്‍ പരിശീലനം നേടി. സംഘശാഖകളില്‍ 60 ശതമാനവും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശാഖകളാണ്. പത്തുശതമാനം ശാഖകളില്‍ മുതിര്‍ന്ന പൗരന്മാരും മുപ്പതു ശതമാനം ശാഖകളില്‍ വിവിധ ജോലികള്‍ ചെയ്യുന്ന ആളുകളും പങ്കെടുക്കുന്നു.

സംഘപ്രവര്‍ത്തനത്തിന്റെ സൗകര്യത്തിനായി രാജ്യത്താകെ 911 ജില്ലകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ 901 ജില്ലകളിലും പ്രവര്‍ത്തനമുണ്ട്. 99ശതമാനം ജില്ലകളിലും സംഘത്തിന്റെ പ്രവര്‍ത്തനം എത്തിച്ചേര്‍ന്നിട്ടുണ്ട്. താലൂക്കുകളില്‍ 6,663 ഇടത്തും സംഘപ്രവര്‍ത്തനമുണ്ട്. 88 ശതമാനം താലൂക്കുകളില്‍ പ്രവര്‍ത്തനമെത്തി. രാജ്യത്തെ 59,326 മണ്ഡലങ്ങളില്‍ 26,498 മണ്ഡലങ്ങളിലും സംഘപ്രവര്‍ത്തനമുണ്ട്. അതായത്  45 ശതമാനം. ബാക്കിയുള്ള സ്ഥലങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് വരും വര്‍ഷം ലക്ഷ്യമിടുന്നത്.


ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമായി ശതാബ്ദി വിസ്താരകരായി 1,300 പേര്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 1,500 പേര്‍ കൂടി വിസ്താരകന്മാരായി ഉടന്‍ പ്രവര്‍ത്തനത്തിനിറങ്ങും.

 

 

 

 

 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.