കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്.
ന്യൂദല്‍ഹി : കോവിഡ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദല്‍ഹിയില്‍ പ്രവേശിക്കുന്നതിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി. 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഉണ്ടെങ്കില്‍ മാത്രമേ ഇനിമുതല്‍ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് തലസ്ഥാന നഗരിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.
കേരളം കൂടാതെ മഹാരാഷ്ട്ര, ചത്തീസ്ഗഢ്, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിയന്ത്രണം മറ്റന്നാള്‍ മുതലാണ് പ്രാബല്യത്തില്‍ വരുന്നത്. നിലവില്‍ മാര്‍ച്ച് 15 വരെയാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലും കര്‍ണ്ണാടകത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ദല്‍ഹിയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ പക്കല്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് കര്‍ണ്ണാടക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വിമാന മാര്‍ഗമോ ട്രെയിന്‍ മാര്‍ഗമോ വരുന്നവര്‍ക്കും 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കില്‍ റെയില്‍വേ സ്റ്റേഷനിലും വിമാനത്താവളത്തിലും കര്‍ശ്ശന പരിശോധന ഉണ്ടായിരിക്കുമെന്നും മഹാരാഷ്ട്ര സര്‍ക്കാരും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന് പൗരന്മാര് അറസ്റ്റില്‍
ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി
അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്ത്തകന്
'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ
കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍