ഒരു ഡോളറിന് 80 രൂപ എന്ന നിലവാരത്തിലേക്ക് താഴാതെ ചെറുത്തുനില്ക്കുന്ന ഇന്ത്യന്‍ രൂപയുടെ ശേഷി സാമ്പത്തികവിദഗ്ധര്‍ക്ക് പോലും അത്ഭുതമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 80 തൊട്ട രൂപ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 79.24 രൂപ എന്ന നിലയില്‍ ൟഎത്തി. ജൂലായ് ഏഴിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്കെടുത്താല്‍ രൂപ ഏറ്റവും ശക്തമായ നിലയിലാണ് ശനിയാഴ്ച ഉള്ളത്.
മുംബൈ:ഒരു ഡോളറിന് 80 രൂപ എന്ന നിലവാരത്തിലേക്ക് താഴാതെ ചെറുത്തുനില്ക്കുന്ന ഇന്ത്യന്‍ രൂപയുടെ ശേഷി സാമ്പത്തികവിദഗ്ധര്‍ക്ക് പോലും അത്ഭുതമായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 80 തൊട്ട രൂപ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഒരു ഡോളറിന് 79.24 രൂപ എന്ന നിലയില്‍ ൟഎത്തി. ജൂലായ് ഏഴിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്കെടുത്താല്‍ രൂപ ഏറ്റവും ശക്തമായ നിലയിലാണ് ശനിയാഴ്ച ഉള്ളത്.
ഏകദേശം 50 പൈസയുടെ നേട്ടമാണ് രൂപ ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ കരുതലായി കൈവശം വെച്ചിരിക്കുന്ന ഡോളര്‍ ശേഖരം വിറ്റഴിക്കുക എന്ന സമ്മര്‍ദ്ദം തല്‍ക്കാലത്തേക്ക് റിസര്‍വ്വ് ബാങ്കിന് ഒഴിവായിക്കിട്ടി. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഡോളറുകള്‍ വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 110 കോടി ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് മൂലം ജൂലായ് 22ലെ ആകെ വിദേശ നാണ്യശേഖരം 57,100 കോടി ഡോളര്‍ ആയി ചുരുങ്ങിയിരിക്കുകയാണ്. പക്ഷെ സ്വര്‍ണ്ണവിലയിലെ ഉയര്‍ച്ചയും അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്നും കടമെടുക്കാനുള്ള അവകാശം ലഭിച്ചതും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസമായിട്ടുണ്ട്. ഇന്ത്യയുടെ പൊതുമേഖല ബാങ്കുകളുടെ കയ്യിലുള്ള കരുതല്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നും വിപണിയില്‍ ഡോളര്‍ ഇറക്കിയാണ് രൂപയുടെ വില പിടിച്ചുനിര്‍ത്താനായത് എന്ന് വ്യാപാരികള്‍ പറഞ്ഞു. മഴ പെയ്യുമ്പോള്‍ കുട വാങ്ങി ഉപയോഗിക്കണമെന്നും അതിന്റെ ഭാഗമായാണ് രൂപയ്ക്ക് മൂല്യശോഷണം സംഭവിച്ചപ്പോള്‍ വിദേശനാണ്യഫണ്ട് എടുത്തുപയോഗിക്കുന്നതെന്നുമുള്ള വിശദീകരണമാണ് ഇതിന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നല്‍കിയത്.
അമേരിക്കയുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ഇനിയും യുഎസിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് വര്‍ധിപ്പിക്കില്ലെന്ന പ്രതീക്ഷയാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഡോളറിന്റെ പലശി നിരക്ക് ജൂലായ് 27 ബുധനാഴ്ച 75 ബേസിസ് പോയിന്റാണ് യുഎസ് ഫെഡ് റിസര്‍വ്വ് ഉയര്‍ത്തിയത്. 40 വര്‍ഷമായി ഏറ്റവും വലിയ പണപ്പെരുപ്പത്തിലൂടെ കടന്നുപോകുന്ന അമേരിക്ക അതില്‍ നിന്നും രക്ഷ നേടാനാണ് ഡോളറിന്റെ പലിശ നിരക്ക് വീണ്ടും വീണ്ടും ഉയര്‍ത്തുന്നത്. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ നട്ടം തിരിയുകയാണ് യുഎസ്. ജപ്പാനിലെ യെന്‍, സ്വിസ് ഫ്രാങ്ക്, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങ്, യൂറോ എന്നീ കറന്‍സികളുമായി തട്ടിച്ചുനോക്കുമ്പോള്‍ രൂപയുടെ മൂല്യം വര്‍ധിക്കുകയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ പറയുന്നു.
യുഎസ് ഡോളര്‍ ഇപ്പോഴും ലോകവിപണിയില്‍ കനത്ത പ്രതിസന്ധി നേരിടുകയാണ്. ജപ്പാന് യെന്നുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ മൂല്യം ഒരു ശതമാനം താഴ്ന്നിരിക്കുകയാണ്. അടുത്ത ആഴ്ച വീണ്ടും റിസര്‍വ്വ് ബാങ്കിന്റെ പണനയ സമിതി യോഗം ചേരാനിരിക്കുകയാണ്. ഈ യോഗത്തില്‍ രൂപയുടെ പലിശ നിരക്ക് വര്‍ധിപ്പിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്