×
login
75ാം സ്വതന്ത്ര്യദിനത്തില്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ചട്ടങ്ങള്‍ പാലിക്കേണ്ടത് അനുവാര്യം; അറിയാം ഫ്‌ളഗ്‌കോഡ്‍ 2002ന്റെ സവിശേഷതകള്‍

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തല്‍/ഉപയോഗം/പ്രദര്‍ശനം എന്നിവ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്‌സ് ടു നാഷണല്‍ ഓണര്‍ നിയമം 1971, ഫഌഗ് കോഡ് ഓഫ് ഇന്ത്യ, 2002 എന്നിവയിലൂടെ നിയന്ത്രിച്ചിരിക്കുന്നു.

ന്യൂദല്‍ഹി: ഇന്ത്യന്‍ ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. ഇത് നമ്മുടെ ദേശീയ അഭിമാനത്തിന്റെ പ്രതീകമാണ്. ദേശീയ പതാകയോട് വിശ്വസ്തതയും സാര്‍വത്രിക സ്‌നേഹവും ആദരവും ഉണ്ടാകണം. ഇത് ഇന്ത്യന്‍ ജനതയുടെ വികാരങ്ങളിലും ആത്മാവിലും സവിശേഷമായ ഒരു സ്ഥാനം വഹിക്കുന്നു.

ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തല്‍/ഉപയോഗം/പ്രദര്‍ശനം എന്നിവ പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സല്‍ട്‌സ് ടു നാഷണല്‍ ഓണര്‍ നിയമം 1971, ഫഌഗ് കോഡ് ഓഫ് ഇന്ത്യ, 2002 എന്നിവയിലൂടെ നിയന്ത്രിച്ചിരിക്കുന്നു. ഫ്‌ലാഗ് കോഡ് ഓഫ് ഇന്ത്യ 2002ന്റെ പ്രധാന സവിശേഷതകള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി വ്യക്തമാക്കുന്നു.

a) ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 ലെ ചട്ടങ്ങൾ 2021 ഡിസംബർ 30-ലെ ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തു. പോളിസ്റ്റർ കൊണ്ടുള്ളതോ യന്ത്രത്തിൽ നിർമ്മിച്ചതോ ആയ പതാക ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇപ്പോൾ, ദേശീയ പതാക കൈകൊണ്ട് നൂൽക്കുകയും കൈകൊണ്ട് നെയ്തെടുക്കുകയും ചെയ്തതോ അല്ലെങ്കിൽ യന്ത്ര നിർമിതമോ, പരുത്തി/പോളിസ്റ്റർ/കമ്പിളി/പട്ടു ഖാദി നിർമിതമോ ആകാം.

b) ഒരു പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും, ആചാരപരമായോ അല്ലാതെയോ ദേശീയ പതാകയുടെ അന്തസ്സിനും ബഹുമാനത്തിനും യോജിച്ച നിലയിൽ ദേശീയ പതാക ഉയർത്തുകയോ/പ്രദർശിപ്പിക്കുകയോ ചെയ്യാവുന്നതാണ്.

c) 2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം 2002-ലെ ഫ്ലാഗ് കോഡിൽ ഭേദഗതി വരുത്തുകയും, ഇന്ത്യൻ ഫ്ലാഗ് കോഡിന്റെ ഭാഗം-II-ലെ ഖണ്ഡിക 2.2 ൽ ഉൾപ്പെടുവന്ന ഉപവകുപ്പ് (xi)  ഇനിപ്പറയുന്ന വിധം മാറ്റിയിരിക്കുന്നു:

(xi) "പൊതുസ്ഥലത്തോ പൊതുജനങ്ങളിൽ ഉൾപ്പെടുന്ന ഒരു വ്യക്തിയുടെ വീട്ടിലോ ഉയർത്തുന്ന ദേശീയ പതാക പകലും രാത്രിയും തുടർച്ചയായി പ്രദർശിപ്പിക്കാവുന്നതാണ് "


d) ദേശീയ പതാക ദീർഘ ചതുര ആകൃതിയിൽ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം.
എന്നാൽ നീളത്തിന് ഉയരത്തോടുള്ള (വീതി) അനുപാതം 3:2 ആയിരിക്കണം.

e) ദേശീയ പതാക പ്രദർശിപ്പിക്കുമ്പോഴെല്ലാം, ആദരവോടെ വളരെ വ്യക്തമായ സ്ഥാനത്ത് പ്രദർശിപ്പിക്കണം

f) കേടുപാടുകൾ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദർശിപ്പിക്കാൻ പാടില്ല.

g) ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയർത്താൻ പാടില്ല.

h) ഫ്ലാഗ് കോഡിന്റെ വകുപ്പ് 9 ഭാഗം III ൽ പരാമർശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികൾ - ഉദാഹരണത്തിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണ്ണർമാർ എന്നിവരുടെ വാഹനത്തിൽ - ഒഴികെ ഒരു വാഹനത്തിലും പതാക പാറാൻ പാടില്ല.

i) മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകക്ക് മുകളിലോ അരികിലോ ഉയർത്തരുത്. 

കൂടുതൽ വിവരങ്ങൾക്ക്, പ്രിവെൻഷൻ ഓഫ് ഇൻസൽട്സ് ടു നാഷണൽ ഓണർ നിയമം, l97l, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ ആഭ്യന്തര മന്ത്രാലയത്തിന്റെ www.mha.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.