×
login
രാഹുല്‍ ഗാന്ധി‍യെ ഭഗവാന്‍ ശ്രീരാമനോട് ഉപമിച്ച് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ മുഖസ്തുതി വീണ്ടും; കാവിക്കുറി തൊട്ട് ഹിന്ദുവായി രാഹുലിന്‍റെ വേഷപ്പകര്‍ച്ച

രാഹുല്‍ഗാന്ധിയെ ഭഗവാന്‍ ശ്രീരാമനോടും കോണ്‍ഗ്രസിനെ ഭാരതത്തോടും ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ മുഖസ്തുതി വീണ്ടും. ഭാരത് ജോഡോ യാത്രയെ രാമായണത്തോടാണ് സല്‍മാന്‍ ഖുര്‍ഷിദ് ഉപമിച്ചിരിക്കുന്നത്.

മൊറാദാബാദ്: രാഹുല്‍ഗാന്ധിയെ ഭഗവാന്‍ ശ്രീരാമനോടും കോണ്‍ഗ്രസിനെ ഭാരതത്തോടും ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്‍റെ മുഖസ്തുതി വീണ്ടും. ഉത്തര്‍പ്രദേശിലെത്തിയതോടെ ഭാരത് ജോഡോ യാത്രയെയും രാഹുല്‍ ഗാന്ധിയെയും വീണ്ടും ഹൈന്ദവപ്രതീകങ്ങളാക്കി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാകട്ടെ, ഹൈദരാബാദില്‍ ഇസ്ലാം അനുകൂലിയും കന്യാകുമാരിയിലും തമിഴ്നാട്ടിലെ മറ്റ് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളിലും ക്രിസ്ത്യന്‍ വിശ്വാസിയായും അരങ്ങ് തകര്‍ത്ത ശേഷമാണ് ഉത്തര്‍പ്രദേശില്‍ വന്നു കയറിയത്.  

ഭാരത് ജോഡോ യാത്രയെ രാമായണത്തോടാണ് സല്‍മാന്‍ ഖുര്‍ഷിദ് ഉപമിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടത്തിയ വാര‍്ത്താസമ്മേളനത്തിലായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്‍റെ ഈ മുഖസ്തുതികളത്രയും.  

"രാഹുല്‍ അമാനുഷികനാണ്. ശൈത്യത്തില്‍ എല്ലാവരും തണുത്തുവിറച്ച് ജാക്കറ്റിടുമ്പോള്‍ രാഹുല്‍ ടീ ഷര്‍ട്ട് മാത്രം ധരിച്ച് ഭാരത് ജോഡോ യാത്രയ്ക്കായി പുറത്ത് കൂടി നടക്കുകയാണ്. ഒരു യോഗിയെപ്പോലെ അദ്ദേഹം ലക്ഷ്യബോധത്തോടെ തന്‍റെ തപസ്യ അനുഷ്ഠിക്കുകയാണ്. "- സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.  

രാഹുലിനെ ഭഗവാന്‍ ശ്രീരാമനുമായി താരതമ്യം ചെയ്തതിനെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമര്‍ശിച്ചു. മറ്റാരെയെങ്കിലും മറ്റേതെങ്കിലും മതത്തിലെ ദൈവങ്ങളുമായി താരതമ്യം ചെയ്യാന്‍ ഖുര്‍ഷിദിന് ധൈര്യമുണ്ടോയെന്നും ഷെഹ്സാദ് പൂനവാല ട്വിറ്ററില്‍ വെല്ലുവിളിച്ചു.  


 

 

 

 

  comment

  LATEST NEWS


  നികുതി വെട്ടിച്ചെന്ന് സമ്മതിച്ച് ബിബിസി; വെട്ടിച്ചത് 40 കോടിയെന്ന് കുറ്റസമ്മതം; ആദായനികുതി റെയ്ഡിനെ വിമര്‍ശിച്ചവരുടെ വായ അടപ്പിച്ച് റിപ്പോര്‍ട്ട്


  എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


  കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


  മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


  വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


  വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.