×
login
മോദിയുടെ സന്ദര്‍ശനക്കൊടുങ്കാറ്റിനെ ഭയന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്‍; മോദി റാലി നിരോധിക്കണമെന്ന് അഖിലേഷ് യാദവ്

നരേന്ദ്രമോദിയുടെ റാലി ഉത്തര്‍പ്രദേശില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഈ ആവശ്യവുമുന്നയിച്ച് അഖിലേഷ് യാദവ് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കി.

ലഖ്‌നൗ: നരേന്ദ്രമോദിയുടെ റാലി ഉത്തര്‍പ്രദേശില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഈ ആവശ്യവുമുന്നയിച്ച് അഖിലേഷ് യാദവ് അലഹബാദ് ഹൈക്കോടതിയില്‍ പരാതി നല്‍കി.

ഒമിക്രോണ്‍ വ്യാപനം അധികമായതിനാല്‍ മോദി പങ്കെടുക്കുന്ന റാലി നിരോധിക്കണമെന്ന ന്യായമാണ് അഖിലേഷ് യാദവ് ഉയര്‍ത്തുന്നത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ഉത്തര്‍പ്രദേശില്‍ യാതൊരു നിയന്ത്രണവുമില്ലാതെ റാലി സംഘടിപ്പിക്കുമ്പോഴാണിത്.


കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പല തവണ മോദി ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നു. വിവിധ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. മോദി പങ്കെടുക്കുന്ന പരിപാടികള്‍ക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്.ഓരോ റാലിയിലും അഖിലേഷ് യാദവിനും സമാജ് വാദി പാര്‍ട്ടിക്കും എതിരെ മോദി നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ചുവന്ന തൊപ്പി ധരിക്കുന്നവര്‍ ഉത്തര്‍പ്രദേശിനുള്ള റെഡ് അലര്‍ട്ടാണെന്നും അവര്‍ ജയിലിലെ മാഫിയകളെ സ്വതന്ത്രരാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്ന് അഖിലേഷ് യാദവിനെ വിമര്‍ശിച്ചുകൊണ്ട്  മോദി നടത്തിയ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറിയുന്നു. ഇതോടെ മോദിയുടെ തുടര്‍ച്ചയായ വരവ് യോഗി ആദിത്യനാഥിന് അനുകൂലമായി ഉത്തര്‍പ്രദേശിനെ മാറ്റിയേക്കുമെന്നും അഖിലേഷ് ഭയപ്പെടുന്നു. 

അതേ സമയം ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് അഭിപ്രായപ്പെട്ട അലഹബാദ് ഹൈക്കോടതി ജഡ്ജിയ്ക്കെതിരെ  സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നതും ഇവരുടെ ഇരട്ടത്താപ്പ് നയമാണ് വെളിച്ചത്താക്കിയത്. 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.