"അവനെ ജയിലില്‍ അയക്കാതിരിക്കാന്‍ ഞാന്‍ യാചിക്കുകയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവര്‍ തകര്‍ന്ന് പോകും. ചില തല്‍പരകക്ഷികള്‍ കാരണം അവന്‍റെ പ്രസരിപ്പ് നഷ്ടമാകും. തകര്‍ന്ന നിലയില്‍ പുറത്തേക്ക് വരുന്ന സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്."- മകന്‍ ആര്യന്‍ഖാന് വേണ്ടി ഹൃദയം പൊട്ടി അപേക്ഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാനെ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ മുംബൈ ഹൈക്കോടിയില്‍ കാണിച്ച് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂരോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.
മുംബൈ: "അവനെ ജയിലില്‍ അയക്കാതിരിക്കാന്‍ ഞാന്‍ യാചിക്കുകയാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അവര്‍ തകര്‍ന്ന് പോകും. ചില തല്‍പരകക്ഷികള്‍ കാരണം അവന്‍റെ പ്രസരിപ്പ് നഷ്ടമാകും. തകര്‍ന്ന നിലയില്‍ പുറത്തേക്ക് വരുന്ന സ്ഥലത്തേക്ക് അവനെ അയയ്ക്കരുത്."- മകന്‍ ആര്യന്‍ഖാന് വേണ്ടി ഹൃദയം പൊട്ടി അപേക്ഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാനെ സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ മുംബൈ ഹൈക്കോടിയില്‍ കാണിച്ച് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂരോ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ.
ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ 25 കോടി കൈക്കൂലി സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടെന്നും ചര്‍ച്ചയ്ക്കൊടുവില്‍ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡു വാങ്ങിയെന്നുമുള്ള സിബിഐ കേസിന് മറുപടിയായാണ് മുംബൈ ഹൈക്കോടതിയില്‍ ഷാരൂഖ് ഖാന്‍റെ മകന് വേണ്ടി യാചിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകള്‍ തെളിവായി സമീര്‍ വാങ്കഡെ ഹാജരാക്കിയത്.
"എന്നിലും എന്‍റെ കുടുംബത്തിലും ദയവുകാണിക്കം. വളരെ സാധാരണക്കാരായ ആളുകളാണ് ഞങ്ങള്‍. എന്‍റെ മകന്‍ അല്‍പം അനുസരണക്കേടുള്ളവനാണ്. കൊടുകുറ്റവാളിയെപ്പോലെ ജയിലിലടക്കപ്പെടുന്നത് അവന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ താങ്കളോട് യാചിക്കുകയാണ്." - മറ്റൊരു സന്ദേശത്തില്‍ ഷാരൂഖ് ഖാന്‍ യാചിക്കുന്നു.
ഒരു വിനോദയാത്രാക്കപ്പലിലെ പാര്‍ട്ടിയിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിന്‍റെ പേരിലാണ് 2021 ഒക്ടോബറില്‍ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചുമതലയുള്ള സമീര്‍ വാങ്കഡെ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷമാണ് മകനെ വിട്ടുകിട്ടാന്‍ ഷാരൂഖ് ഖാന്‍ സമീര്‍ വാങ്കഡെയോട് യാചിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയച്ചത്.
സിബിഐ കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സമീര്‍ വാങ്കഡെയ്ക്ക് മെയ് 22 വരെ മുംബൈ ഹൈക്കോടതിയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി