×
login
'സനാതന ധര്‍മ്മം ‍നശിപ്പിക്കപ്പെടണം....കോണ്‍ഗ്രസ് നിലനില്‍ക്കണം'- ഹിന്ദുവിരുദ്ധ പ്രസംഗവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് അളഗിരി

സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നുമുള്ള ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരി.

ചെന്നൈ: സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണമെന്നും കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നുമുള്ള ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.എസ്. അളഗിരി.

കോണ്‍ഗ്രസ് മുന്നണിയായ യുപിഎയുടെ സഖ്യകക്ഷിയായ തിരുമാവളവന്‍റെ വിവാദപ്രസംഗത്തെ കെ.എസ്. അളഗിരി പിന്തുണച്ചു. സനാതന ധര്‍മ്മത്തെ നശിപ്പിക്കണമെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് മുന്നണിയുടെ ലക്ഷ്യമെന്ന് വിടുതലൈ ചിരുതഗൈ കച്ചിയുടെ അധ്യക്ഷനായ തിരുമാവളവന്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഇതിനെയാണ് അളഗിരി പിന്തുണച്ചത്.

ചാണക്യ ടിവിയുമായി നടത്തിയ അഭിമുഖത്തില്‍ കെ.എസ്. അളഗിരി തിരുമാവളവന്‍റെ പ്രസംഗത്തിന് പൂര്‍ണ്ണ പിന്തുണപ്രഖ്യാപിച്ചു. 'ഞങ്ങളുടെ സഖ്യകക്ഷി ദീര്‍ഘകാലം നിലനില്‍ക്കും. ബിജെപി തോല്‍പ്പിക്കപ്പെടണം. സനാതന ധര്‍മ്മം നശിപ്പിക്കപ്പെടണം. അതിന് കോണ്‍ഗ്രസ് നിലനില്‍ക്കണം,'- അളഗിരി അഭിപ്രായപ്പെട്ടു.

ആരും മമതയുടെ വാഗ്ദാനം സ്വീകരിക്കരുതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ നിലനില്‍ക്കണമെന്നും വിടുതലൈ ചിരുതഗൈ കച്ചി നേതാവ് തിരുമാവളവന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോടുള്ള പ്രതികരണത്തിനുള്ള ഉത്തരമായാണ് അളഗിരി ഇക്കാര്യം പറഞ്ഞത്.


അതേ സമയം ഡിസംബര്‍ 28ന് കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ പ്രസംഗിക്കുമ്പോള്‍ അളഗിരി പറഞ്ഞത് മതേതരത്വമാണ് കോണ്‍ഗ്രസ് നയമെന്നും തങ്ങള്‍ ഒരു മതത്തിനും എതിരല്ലെന്നാണ്. 'കോണ്‍ഗ്രസ് ഹിന്ദുമതത്തിന് എതിരല്ല. ചിലര്‍ ഞങ്ങളെ അങ്ങിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അത് നടക്കില്ല.'-തിരുമാവളവന്‍ പറഞ്ഞു.

ബിജെപിയെയും മോദിയെയും എതിര്‍ക്കുന്നതിന്‍റെ പേരില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി ഹിന്ദു ധര്‍മ്മത്തിനെതിരെ സംസാരിക്കുകയാണ്. ഹിന്ദുത്വവാദി മോദിയ്‌ക്കെതിരെ രാഹുലും പ്രിയങ്കയും അതേ സമയം ഹിന്ദു ബ്രാഹ്മണരായി സ്വയം ചിത്രീകരിക്കുകയാണ്.

ഈയിടെ 'രാജ്യത്തെ രക്ഷിയ്ക്കൂ, സനാതനധര്‍മ്മത്തിന്‍റെ വേരറൂക്കൂ' എന്ന പേരില്‍ തിരുമാവളവന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ബിജെപി സനാതനധര്‍മ്മം നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അത് തുല്യതയെയും സ്വാതന്ത്ര്യത്തെയും സാഹോദര്യത്തെയും നശിപ്പിക്കുന്ന ഒന്നാണെന്നും അന്ന് കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

 

  comment

  LATEST NEWS


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം


  വിശക്കും മയിലമ്മ തന്‍ പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന്‍ ആര്‍ദ്രഹൃദയവും…

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.