×
login
വാട്സ്ആപ്പിന് ബദല്‍: ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പും; 'സന്ദേശ്' പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് 'സന്ദേശ്'. കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇത് നിര്‍മ്മിച്ചത്. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സന്ദേശ് ആപ്പ് പ്രയോജനപ്പെടുത്താം.

ന്യൂദല്‍ഹി: വാട്‌സ്ആപ്പിന് ബദലായി സന്ദേശ് എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി. ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഇതിലുണ്ട്. ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് 'സന്ദേശ്'. കേന്ദ്ര സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് ഇത് നിര്‍മ്മിച്ചത്. മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ഇമെയില്‍ ഐഡി ഉപയോഗിച്ച് എല്ലാത്തരം ആശയവിനിമയങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും സന്ദേശ് ആപ്പ് പ്രയോജനപ്പെടുത്താം.

ഉപയോക്താക്കളുടെ രഹസ്യങ്ങള്‍ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നും ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്‌സഭയില്‍ പറഞ്ഞു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനും ഉള്‍പ്പെടുത്തിയാണ് സന്ദേശ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ അധിഷ്ഠിതമായിരിക്കും. വണ്‍-ടു-വണ്‍ മെസേജിങ്, ഗ്രൂപ്പ് മെസേജിങ് തുടങ്ങിയവയും ഈ ആപ്പില്‍ ലഭ്യമാണ്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.