login
'ഒരിക്കലും ശാഖയില്‍ പോകാത്ത പ്രവര്‍ത്തകന്‍; സ്വയംസേവകന്‍ എന്നു വിളിക്കുന്നതില്‍ പുതു തലമുറ അഭിമാനം കൊള്ളുന്നു; വിശദീകരിച്ച് പുതിയ ബുക്ക്

എന്തുകൊണ്ടാണ് ഹിന്ദുത്വ എന്നത് വെറുക്കപ്പെടാത്ത ആശയമായി മാറിയത്, എന്താണ് ഈ മാറ്റത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. പുസ്തകം ഉയര്‍ത്തുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് നെഹ്രുവിന്‍റെ മതനിരപേക്ഷത എത്രയോ ദശകങ്ങളായി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ പൊടുന്നനെ ഭാരതീയ ജനതാപാര്‍ട്ടിയുടെ അജണ്ട ഏറ്റെടുത്തത്? ഈ ചോദ്യത്തിന് പുസ്തകം കൃത്യമായ ഉത്തരം നല്‍കുന്നു.

ന്യൂദല്‍ഹി: മുന്‍ പത്രപ്രവര്‍ത്തകനും മിഡിയ സംരംഭകരനുമായ രാഹുല്‍ റോഷന്റെ 'ഒരിക്കലും ശാഖയില്‍ പോകാത്ത സംഘി' (സംഘി ഹു നെവര്‍ വെന്‍റ് ടു എ ശാഖ) എന്ന പുസ്തകം വൈറലാകുന്നു. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയരംഗത്ത് ആഞ്ഞടിക്കുന്ന മാറ്റത്തിന്‍റെ കാറ്റാണ് അദ്ദേഹം ഈ പുസ്തകത്തില്‍ ഒപ്പിയെടുത്തിരിക്കുന്നത്.

എന്തുകൊണ്ടാണ് ഹിന്ദുത്വ എന്നത് വെറുക്കപ്പെടാത്ത ആശയമായി മാറിയത്, എന്താണ് ഈ മാറ്റത്തിന് കാരണം എന്നീ ചോദ്യങ്ങള്‍ ഈ പുസ്തകം വിശകലനം ചെയ്യുന്നു. പുസ്തകം ഉയര്‍ത്തുന്ന പ്രധാന ചോദ്യം എന്തുകൊണ്ടാണ് നെഹ്രുവിന്‍റെ മതനിരപേക്ഷത എത്രയോ ദശകങ്ങളായി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യ പൊടുന്നനെ ഭാരതീയ ജനതാപാര്‍ട്ടിയുടെ അജണ്ട ഏറ്റെടുത്തത്? ഈ ചോദ്യത്തിന് പുസ്തകം കൃത്യമായ ഉത്തരം നല്‍കുന്നു.

പുസ്തകരചയിതാവ് റോഷനെയും മറ്റനേകം യുവാക്കളെയും ഹിന്ദുത്വയിലേക്ക് അടുപ്പിച്ച നിരവധി കാരണങ്ങള്‍ അദ്ദേഹം പുസ്തകത്തില്‍ വരച്ചിടുന്നു. ഇതിന് കാരണമായ ഒട്ടേറെ ചരിത്രസന്ദര്‍ഭങ്ങളും അദ്ദേഹം വീണ്ടും പരിചയപ്പെടുത്തുന്നു. വ്യക്തിപരമായ ചില അനുഭവങ്ങളും ഇതോടൊപ്പം പങ്കുവെക്കുന്നു.

പലരും റോഷനെ സംഘി എ്ന്നാണ് വിളിക്കുന്നത്. രാഷ്ട്രീയ സ്വയം സേവക്‌സംഘത്തിലോ അതിനോട് ചേര്‍ന്നുള്ള മറ്റേതെങ്കിലും സംഘടനകളിലോ അംഗമായ വ്യക്തിയെയാണ് സംഘി എന്ന് വിളിക്കുക. പലപ്പോഴും ഈ വിളി അദ്ദേഹത്തെ ആദ്യമൊക്കെ വേദനിപ്പിക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹം അതില്‍ അഭിമാനം കൊള്ളുകയാണ്. ഇന്ത്യയിലെ ഇന്നത്തെ ചെറുപ്പക്കാരുടെ സംഘത്തിലേക്കുള്ള മാറ്റത്തെ അനുഭവവേദ്യമാക്കുന്ന ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് രൂപ പബ്ലിക്കേഷനാണ്.

 

  comment

  LATEST NEWS


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.