×
login
സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ നടി; ഷുഹൈബ് മാലിക്കും‍ ആയിഷ ഒമറും തമ്മിലുള്ള രഹസ്യബന്ധം പുറത്ത്

ടെന്നീസ് താരം സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് വാര്‍ത്ത. ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഷുഹൈബ് മാലിക്കും ആയിഷ ഒമറും നില്‍ക്കുന്ന ചിത്രം (വലത്ത്)

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് വാര്‍ത്ത. ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.  

സാനിയയും ഷുഹൈബ് മാലിക്കും വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആയിഷ ഒമര്‍ എന്ന പാക് നടിയുമായുള്ള ബന്ധത്തിന്‍റെ കഥ പുറത്തുവരുന്നത്. ഇതിനിടെ സാനിയയും ഷുഹൈബ് മാലിക്കും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഷുഹൈബ് മാലികിന്‍റെ മാനേജ്‌മെന്‍റ് ടീമില്‍ അംഗമായ വ്യക്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യാ-പാക് ബന്ധത്തിന്‍റെ ആദര്‍ശരൂപമായായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെ ലിബറല്‍ മാധ്യമങ്ങള്‍ വാഴ്ത്തിയിരുന്നത്. എന്നാല്‍ ഇതില്‍ വിള്ളല്‍ വീണിരിക്കുകയാണ്.  

സാനിയ മിര്‍സയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. 'ഹൃദയം തകര്‍ന്നവര്‍ എങ്ങോട്ട് പോകും? ദൈവത്തെ കണ്ടെത്താന്‍'- എന്നായിരുന്നു സാനിയ മിര്‍സയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകാന്‍ കാരണമായതെന്ന സൂചന ശരിവെയ്ക്കുന്നതാണ് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇപ്പോള്‍ ആയിഷ ഒമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ചതിയുടെ തെളിവുകള്‍ പുറത്തുവരികയാണ്.  


2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷുഹൈബിന്‍റെ മാനേജ്‌മെന്‍റ് ടീമിലെ വ്യക്തി വിശദീകരിച്ചു.

 

 

    comment

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.