×
login
വീരസവര്‍ക്കര്‍‍‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ മഹാരാഷ്ട്ര‍ സര്‍ക്കാര്‍; വിവിധ സവര്‍ക്കര്‍ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂര്‍ പദ്ധതി

മഹാരാഷ്ട്രയിലെ നാസിക്കില്‍ വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍. ഹിന്ദുത്വ ആദര്‍ശങ്ങളുടെ ആള്‍രൂപമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരസവര്‍ക്കറുടെ ജന്മദേശമായ നാസിക്കിലെ ബാഗൂര്‍ ഗ്രാമത്തിലാണ് മ്യൂസിയവും തീം പാര്‍ക്കും ഒരുക്കുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ വീരസവര്‍ക്കര്‍ക്ക് മ്യൂസിയവും തീം പാര്‍ക്കും സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍. ഹിന്ദുത്വ ആദര്‍ശങ്ങളുടെ ആള്‍രൂപമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വീരസവര്‍ക്കറുടെ ജന്മദേശമായ നാസിക്കിലെ ബാഗൂര്‍ ഗ്രാമത്തിലാണ് മ്യൂസിയവും തീം പാര്‍ക്കും ഒരുക്കുന്നത്.  

സവര്‍ക്കറുടെ ചരമവാര്‍ഷിക ദിവനത്തില്‍ ടൂറിസം മന്ത്രി മംഗള്‍ പ്രഭാത് ലോധയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. "സവര്‍ക്കറുടെ ജീവിതവും ചിന്തകളും നമുക്കെല്ലാം പ്രചോദനമാണ്. "- അദ്ദേഹം പറഞ്ഞു. "ഇദ്ദേഹത്തിന്‍റെ ജീവിതവും പ്രവത്തനങ്ങളും ലോകം മുഴുവന്‍അറിയാന്‍ പര്യാപ്തമായ  വിധം സ്മാരകം ഉയര്‍ത്താനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. "- മംഗള്‍ പ്രഭാത് ലോധ പറഞ്ഞു.  

തീം  പാര്‍ക്ക് മഹാരാഷ്ട്രയിലെ ടൂറിസം വകുപ്പാണ് മാനേജ് ചെയ്യുക. "ഭാഗൂര്‍,  നാസിക്കിലെ അഭിനവ് ഭാരത് മന്ദിര്‍, പുനെയിലെ സവര്‍ക്കാര്‍ ചെയര്‍  സെന്‍റര്‍, ഫെര്‍ഗൂസന്‍ കോളെജ് ഹോസ്റ്റല്‍,സംഗ്ലിയിലെ ബാബറാവു സവര്‍ക്കര്‍ മെമോറിയല്‍, രത്നഗരിയിലെ പതിത്  പവന്‍ മന്ദിര്‍, മുംബൈയിലെ സവര്‍ക്കര്‍ മെമോറിയല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സവര്‍ക്കര്‍ ടൂറിസം പര്യടന  പദ്ധതിയാണ് തയ്യാറാക്കുന്നത്"- ലോധ പറഞ്ഞു. 

    comment

    LATEST NEWS


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.