×
login
കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണം; ഫീസ് ഒഴിവാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ തയ്യാറാകണം, അല്ലെങ്കില്‍ പകുതി സര്‍ക്കാര്‍ വഹിക്കണം

അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി

ന്യൂദല്‍ഹി : കോവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പു വരുത്തണം. ആവശ്യമെങ്കില്‍ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പകുതി ഫീസ് നല്‍കാന്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ഈ കുട്ടികള്‍ നിലവില്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ തുടരാനുള്ള അവസരം നല്‍കണമെന്നും സുപ്രീംകോടതി അറിയിച്ചു.  

കോവിഡ് മഹാമാരിയില്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച്  ഒരു ലക്ഷത്തോളം കുട്ടികള്‍ രാജ്യത്ത് അനാഥരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഈ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സ്‌കൂള്‍ ഫീസ് ഒഴിവാക്കാന്‍ സ്വകാര്യ സ്‌കൂളുകള്‍ തയ്യാറാകണം. അതല്ലെങ്കില്‍ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാര്‍ നല്‍കണം. ഒരു കാരണവശാലും ഒരു കുട്ടിക്കുപോലും അധ്യയന വര്‍ഷം നഷ്ടമാകാന്‍ പാടില്ലെന്നും  ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് അറിയിച്ചു.  

കോവിഡ് മൂലം 26,000 ത്തിലധികം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി എന്നാണ് കണക്കുകളില്‍ പറയുന്നത്. അതേസമയം പോര്‍ട്ടലില്‍ കേരളം നല്‍കിയ വിവരങ്ങളില്‍ വ്യക്തത കുറവുണ്ടെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാന്‍ കേരളത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.  


 

 

 

 

  comment

  LATEST NEWS


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.