സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണും ആര്‍എസ് റെഡ്ഡിയും അംഗങ്ങളായ ഡിവിഷന് ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. ഒപ്പം അപര്‍ണ പുരോഹിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.
ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്ന വെബ് സീരീസായ താണ്ഡവ് നിരോധിക്കണമെന്നും നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം മേധാവിയെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആമസോണ്‍ പ്രൈം മേധാവി അപര്‍ണ പുരോഹിതിനെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു.
സുപ്രീംകോടതി ജസ്റ്റിസുമാരായ അശോക് ഭൂഷണും ആര്‍എസ് റെഡ്ഡിയും അംഗങ്ങളായ ഡിവിഷന് ബെഞ്ചാണ് അറസ്റ്റ് തടഞ്ഞത്. ഒപ്പം അപര്‍ണ പുരോഹിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.
അതേ സമയം ഒടിടി പ്ലാറ്റ് ഫോമുകളുടെ നിയന്ത്രിണത്തിന്റെ കാര്യത്തില്‍ ദുര്‍ബ്ബലമായ മാര്ഗ്ഗരേഖയേ നിലവിലുള്ളൂ എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ഇക്കാര്യത്തില്‍ നിയന്ത്രണമോ നിയമനിര്മ്മാണോ കൊണ്ടുവരാമെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.
എന്തായാലും കേന്ദ്രസര്‍ക്കാര്‍ നെറ്റ് ഫ്ളിക്സും ആമസോണ്‍ പ്രൈമും ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണങ്ങള്‍ക്ക് കൊണ്ട് വന്ന പുതിയ മാര്‍ഗ്ഗരേഖയ്ക്ക് ബലം പേരെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കാരണം കുറ്റം ചെയ്തവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള വകുപ്പ് ഇതിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വെറും മാര്‍ഗ്ഗരേഖയ്ക്ക് പകരം ഒടിടി പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വെബ്സീരീസിലെ രണ്ട് വിവാദ രംഗങ്ങള്‍ നീക്കം ചെയ്തുവെന്ന് ആമസോണ്‍ പ്രൈമിനും അപര്‍ണ്ണ പുരോഹിതിനും വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ രോഹത്ഗി വാദിച്ചു. ആമസോണ്‍ ഒരിക്കലും നഗ്നത കാണിക്കാറില്ലെന്നും ലോകത്താകെ ആമസോണ്‍ പ്രൈം പ്രചാരത്തിലുണ്ടെന്നും പല മികച്ച ചിത്രങ്ങളും ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മുകുള്‍ രോഹത്ഗി വാദിച്ചു.
ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു
ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍
ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം
തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്
ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍