login
മുസ്ലിം വോട്ടുകള്‍ക്കായി അസസുദ്ദീന്‍ ഒവൈസിയുടെയും അബ്ബാസ് സിദ്ദിഖി‍യുടെയും തൃണമൂലിന്‍റെയും നെട്ടോട്ടം ബംഗാളില്‍ ബിജെപിയ്ക്ക് നേട്ടമാകും

അപ്പുറത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തുംപോള്‍ സ്വാഭാവികമായും ഹിന്ദുവോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികളായ മതുവാ സമുദായത്തിന്‍റെ വോട്ടുകള്‍ ഭിന്നിക്കാതെ ബിജെപിയിലെത്തും. ഇത് സ്വാഭാവികമായും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ കലാശിക്കുമെന്നും കരുതുന്നു.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രണ്ട് സമുദായങ്ങളാണ് ബംഗാളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്- മുസ്ലിങ്ങളും മതുവായും. ഇതില്‍ ബംഗാളില്‍ മുസ്ലിങ്ങള്‍ 30 ശതമാനമാണെങ്കില്‍ മതുവാ സമുദായം 15 ശതമാനമാണ്.

ഇതില്‍ മതുവാ എന്നത്  ഹിന്ദു അഭയാര്‍ത്ഥികളാണ്. ഇവര്‍ക്ക് ബിജെപി ബംഗാളില്‍ തൃണമൂലില്‍ നിന്നും സംരക്ഷണം നല്‍കുന്നു. മതുവാസിനെ സ്വാധീനിക്കാന്‍ മറ്റൊരു വഴിക്ക് തൃണമൂലും ശ്രമിക്കുന്നുണ്ട്. അതായത് ഇപ്പോഴത്തെ നിലയില്‍, മുതുവാ സമുദായമെന്ന വോട്ട്ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പം ശ്രമിക്കുകയാണ്.

എന്നാല്‍ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു വലിയ ഘടകം മുസ്ലിം വോട്ടര്‍മാരാണ്. ദശകങ്ങളായി ഇടതുപക്ഷമായിരുന്നു ഇവിടുത്തെ മുസ്ലിം വോട്ടര്‍മാരുടെ ആശ്രയം. ഇടതുപക്ഷത്തിന് ഹിന്ദു സമുദായത്തിലും വേരുകളുള്ളതിനാല്‍ 34 വര്‍ഷമാണ് ഇവിടെ തുടര്‍ച്ചയായി ഭരിച്ചത്. മുസ്ലിം വോട്ട് ബാങ്കിന് ഇടതുപക്ഷത്തോടുള്ള വിശ്വാസ്യത തകര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല.

എന്നാല്‍ മമത നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളിലൂടെ കര്‍ഷകരെയും തൊഴിലാളികളെയും പാവപ്പെട്ട മുസ്ലിംങ്ങളെയും ഉണര്‍ത്തിയതോടെ തൃണമൂലിന് അധികാരത്തിലേക്ക് വഴിയൊരുങ്ങി. ബംഗാളിലെ മൂസ്ലിങ്ങളാണ് സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളതെന്ന് സച്ചാര്‍ കമ്മീഷന്‍ കണ്ടെത്തിയതോടെയാണ് മമത മുസ്ലീങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞത്. ഇതോടെ മുസ്ലിം സമുദായത്തില്‍ നല്ലൊരു പങ്ക് ഇടതുപക്ഷത്തെ വിട്ട് തൃണമൂലില്‍ ചേക്കേറി.

എന്നാല്‍ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ രണ്ട് പ്രധാന മുസ്ലിം നേതാക്കള്‍ മുസ്ലിം വോട്ട് ലക്ഷ്യം വെച്ച് നീങ്ങുകയാണ്. ഇസ്ലാം മതപണ്ഡിതനായ അബ്ബാസ് സിദ്ദിഖിയാണ് ഇതില്‍ ഒരാള്‍. രണ്ടാമത്തെയാള്‍ എ ഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസസുദ്ദീന്‍ ഒവൈസിയും.

ഭായ്ജാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അബ്ബാസ് സിദ്ദിഖിയുടെ ഐഎസ്എഫ് എന്ന ഒന്നരമാസം മാത്രം പ്രായമുള്ള പാര്‍ട്ടി കോണ്‍ഗ്രസിനോടും ഇടതുമുന്നണിയോടും ചേര്‍ന്നുള്ള സഖ്യമുന്നണിയായാണ് പ്രവര്‍ത്തിക്കുന്നത്. ഹുഗ്ലി ജില്ലയിലെ ഫുര്‍ഫുറ ബാര്‍ബര്‍ ശെറീഫ് പള്ളിയിലെ മതപണ്ഡിതനാണ്. ഇദ്ദേഹം മുസ്ലിം വോട്ടുകള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. അതിനായി തീവ്രമായ ഹിന്ദു വിരുദ്ധവികാരമാണ് അഴിച്ചുവിടുന്നത്. ഹുഗ്ലി, ഹൗറ, 24 പര്‍ഗാനാസ് തെക്കും വടക്കും ജില്ലകള്‍ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ ബംഗാളാണ് അബ്ബാസിന്‍റെ ആരാധകര്‍ കൂടുതലുള്ള മേഖല. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തികേന്ദ്രം കൂടിയായ ഇവിടുത്തെ മുസ്ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യം.  

മറ്റൊരു ഭാഗത്ത് അസസുദ്ദീന്‍ ഒവൈസിയും മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ് നീങ്ങുന്നത്. ഇദ്ദേഹവും മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ തീവ്രവര്‍ഗ്ഗീയതയാണ് പ്രസംഗിക്കുന്നത്. ഒവൈസിയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുസ്ലിംവോട്ടുകള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ട്. ബിജെപി മുസ്ലിം വോട്ടുകളില്‍ കണ്ണുവെച്ച ഒവൈസിയോടും സഖ്യത്തിലല്ല. ഇതാണ് ബിജെപിയ്ക്ക് ഗുണം ചെയ്യുക. അപ്പുറത്ത് ന്യൂനപക്ഷ വര്‍ഗ്ഗീയത ആളിക്കത്തുംപോള്‍ സ്വാഭാവികമായും ഹിന്ദുവോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികളായ മതുവാ സമുദായത്തിന്‍റെ വോട്ടുകള്‍ ഭിന്നിക്കാതെ ബിജെപിയിലെത്തും. ഇത് സ്വാഭാവികമായും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ കലാശിക്കുമെന്നും കരുതുന്നു. 

  comment

  LATEST NEWS


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍


  വീടിന്റെ തറ തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി; നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചാൽ സംരക്ഷണം നൽകും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.