×
login
2000 രൂപ നോട്ട് ‍‍പിന്‍വലിക്കല്‍ കള്ളപ്പണത്തിന് എതിരായ മോദി സര്‍ക്കാരിന്‍റെ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്ക്: സുശീല്‍കുമാര്‍ മോദി

കള്ളപ്പണത്തിനെതിരായ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത സാധാരണക്കാരനെ നിരോധനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ന: കള്ളപ്പണത്തിനെതിരായ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത സാധാരണക്കാരനെ നിരോധനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  

ആദ്യ നോട്ടുനിരോധന വേളയില്‍ ജനങ്ങള്‍ക്ക് അടിയന്തര ആശ്വാസം നല്‍കാനാണ് 2000 രൂപ നോട്ട് വിതരണം ചെയ്തത്. സാധാരണഗതിയില്‍ ഇത്ര വലിയ തുകയുടെ കറന്‍സി ആവശ്യമില്ല. 2000 രൂപ നോട്ട് നിരോധനത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിന്‍റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.  


മാത്രമല്ല, 2000 രൂപ നോട്ട് കയ്യിലുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാനോ ബാങ്കില്‍ നിക്ഷേപിക്കാനോ സെപ്തംബര്‍ 30 വരെ റിസര്‍വ്വ് ബാങ്ക് സാവകാശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

റിസര്‍വ്വ് ബാങ്ക് 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരുന്നു. മാര്‍ച്ച് 2017ന് മുന്‍പ് തന്നെ 2000 രൂപ നോട്ടുകളുടെ 89 ശതമാനവും പുറത്തിറക്കിയിരുന്നു. ഈ നോട്ടുകള്‍ അതിന്‍റെ സ്വാഭാവിക ആയുസ്സായ 4-5 വര്‍ഷങ്ങളുടെ അവസാനത്തില്‍ എത്തിക്കഴിഞ്ഞവെന്നും റിസര്‍വ്വ് ബാങ്ക് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാടിയിരുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.