×
login
മഴയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍‍; റഡാറുകളുടെ കണ്ണുവെട്ടിക്കും- ചൈനയില്‍ നിന്നും പാകിസ്ഥാന്‍ ഈയിടെ വാങ്ങിയത് ആധുനിക ഡ്രോണുകള്‍

പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഈയിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത് അത്യാധുനിക ശേഷിയുള്ള ഡ്രോണുകളെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. മഴയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന ( ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന) ഡ്രോണുകളാണ് ഇവ.

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഈയിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത് അത്യാധുനിക ശേഷിയുള്ള ഡ്രോണുകളെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.   മഴയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന ( ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന) ഡ്രോണുകളാണ് ഇവ.  

ഇവയ്ക്ക് ഒരൊറ്റ ട്രിപ്പില്‍ 800 മീറ്റര്‍ വരെ ഉയരത്തില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പറക്കാന്‍ സാധിക്കും. അതായത് ഒരു ഡ്രോണ്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബിലേക്ക് പറക്കുന്നുവെന്നിരിക്കട്ടെ. പഞ്ചാബ് സംസ്ഥാനത്തിന്‍റെ പാതി ദൂരത്തോളം ഈ ഡ്രോണിന് പറന്നെത്താന്‍ കഴിയും. പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ സുരക്ഷാസേനയുടെ താവളങ്ങളാണ് ഈ ഡ്രോണുകള്‍ ലക്ഷ്യം വെയ്ക്കുന്നത്. റഡാറില്‍ പതിയില്ലെന്നതിനാല്‍  ഇവയെ കണ്ടുപിടിക്കാന്‍ കഴിയില്ല എന്നും പറയുന്നു.


ഇക്കൂട്ടത്തില്‍ ചൈനയുടെ ചെംഗ്ഡു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഉപഗ്രഹസഹായത്താല്‍ കൃത്യമായി ശത്രുപാളയങ്ങളില്‍ ആക്രമണം നടത്താവുന്ന വിങ്ങ് ലൂങ്ങ്-2 എന്ന റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ ഡ്രോണ്‍  ഏറെ അപകടകാരിയാണ്. നിരീക്ഷണപ്പറക്കല്‍ നടത്താനും ഇവയ്ക്ക് കഴിയും. ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പോകുന്ന എസ്-400 എന്ന റഷ്യയുടെ മിസ്സൈല്‍ പ്രതിരോധസംവിധാനം വരുന്ന സാഹചര്യത്തില്‍ കൂടുതലായി ഡ്രോണുകളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ഫലപ്രദമായി ആക്രമണം നടത്താന്‍ കഴിയുമെന്നാണ് പാകിസ്ഥാന്‍റെ കണക്കുകൂട്ടല്‍. ചൈനയുടെ നാഷണല്‍ എയ്‌റോ ടെക്‌നോളജി ഇംപോര്‍ട്ട് ആന്‍റ് എക്‌സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇത് സംബന്ധിച്ച് വാണിജ്യ കരാര്‍ പാകിസ്ഥാന്‍ വ്യോമസേനയുമായി ഒപ്പുവെച്ചിട്ടുണ്ട്.

അതിര്‍ത്തിക്ക് കുറുകെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്താന്‍ പാകിസ്ഥാന്‍ ധാരാളമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ് മേഖലയില്‍ ഇന്തോ-പാക് അതിര്‍ത്തിക്ക് കുറുകെ ഡ്രോണുകള്‍ പറത്തുന്ന 60 സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങിനെ പറന്ന ഡ്രോണുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്) വെടിവെച്ച് വീഴ്ത്തിയിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.