×
login
ബെംഗളൂരുവില്‍ കോളേജ്‍ വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന; മലയാളം നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; അന്വേഷണം ശക്തമാക്കി പോലീസ്

കര്‍ണാടകയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത ജനവിഭാഗങ്ങള്‍ക്കും പ്രതികള്‍ മയക്കുമരുന്ന് വിറ്റിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരു:കോളേജ് വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വില്‍പന നടത്തിയ മലയാളി ടെലിവിഷന്‍ താരം ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ടെലിവിഷന്‍ താരം സിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജിതിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 191 ഗ്രാം എംഡിഎംഎയും 12.50 ലക്ഷം രൂപ വിലമതിക്കുന്ന 2.80 കിലോഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

പ്രതി സിയാസ് മലയാളം ടെലിവിഷനില്‍ നടനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നിഫ്റ്റ് കോളേജിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് രണ്ട് പ്രതികളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി അഗര തടാകത്തിലെ സര്‍വീസ് റോഡിന് സമീപം മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് അറസ്റ്റിലായത്.  

കര്‍ണാടകയിലെ പ്രമുഖ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉന്നത ജനവിഭാഗങ്ങള്‍ക്കും പ്രതികള്‍ മയക്കുമരുന്ന് വിറ്റിരുന്നതായി പോലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.