×
login
വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര്‍ മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി

ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ചേര്‍ന്ന മഹാവികാസ് അഘാദി മന്ത്രിസഭായോഗത്തില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.

മുംബൈ: ഔറംഗബാദിന്‍റെ പേര്സാംബാജി നഗര്‍ എന്നാക്കി മാറ്റാന്‍ ചേര്‍ന്ന മഹാവികാസ് അഘാദി മന്ത്രിസഭായോഗത്തില്‍ രണ്ട് ക്യാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയി.  

ഔറംഗബാദിന്‍റെ പേര് ഛത്രപതി ശിവജിയുടെ മകന്‍ സാംബാജിയുടെ ഓര്‍മ്മയ്ക്ക്  സാബാംജി നഗര്‍ എന്നാക്കി മാറ്റാന്‍ കഴിഞ്ഞ രണ്ടരവര്‍ഷമായി ബിജെപിയും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും ഉന്നയിച്ച ആവശ്യം ചവറ്റുകൊട്ടയില്‍ വലിച്ചെറിഞ്ഞ നേതാവാണ് ഉദ്ധവ് താക്കറെ. ഹിന്ദുത്വ ആശയങ്ങളെ എതിര്‍ക്കുന്ന എന്‍സിപിയും കോണ്‍ഗ്രസും ഈ പേര്മാറ്റത്തിനെതിരെ ശക്തമായി നിലകൊണ്ടതാണ് ഉദ്ധവ് താക്കറെയെ അതിന് പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഹിന്ദുത്വയെ അവഗണിച്ചതിന്‍റെ പേരില്‍ 39 എംഎല്‍എമാര്‍ ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ എതിരെ നീങ്ങിയതോടെ ശക്തമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.  


എന്നാല്‍ നഗരത്തിന്‍റെ പേര് മാറ്റാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും രണ്ട് കാബിനറ്റ് മന്ത്രിമാര്‍ ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ വര്‍ഷ ഗെയ്ക് വാദ്, അസ്ലം ഷെയ്ഖ് എന്നിവരും യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.  

സാംബാജി നഗര്‍ എന്ന് പേര് മാറ്റുന്നതിനെതിരെ  കോണ്‍ഗ്രസ് യോഗത്തില്‍ ആഞ്ഞടിച്ചു. പുനെ നഗരത്തിന്‍റെ പേര് ജിജാവു നഗര്‍ എന്നും നവി മുംബൈ എയര്‍പോര്‍ട്ടിന്‍റെ പേര് ഡിബി പാട്ടീല്‍ എന്നും ആക്കി മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. ഇതോടെ യോഗത്തില്‍ തര്‍ക്കമായി.  

ഇപ്പോഴും ഉദ്ധവ് താക്കറെയെ അധ്യക്ഷതയില്‍ യോഗം തുടരുകയാണ്. 

  comment

  LATEST NEWS


  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച


  അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന്‍ ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല്‍ പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്


  സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്‍, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍


  വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍


  'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്‌സും ഒപ്പം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.