അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് പൊലീസ് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ ബടദ്രാവ പൊലീസ് സ്റ്റേഷന് കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.
ഗുവാഹത്തി: അസമില്‍ മത്സവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന വ്യാജപ്രചരണത്തിന്റെ പേരില്‍ പൊലീസ് സ്റ്റേഷന് കത്തിച്ച സംഭവത്തിലെ ജിഹാദി ബന്ധം അന്വേഷിക്കുന്നു.
പൊലീസ് സ്റ്റേഷന് ആക്രമിക്കുന്ന ശൈലി ഇപ്പോള്‍ പതിവ് ശൈലിയായി മാറിയിരിക്കുന്നു. ഇതിന് പിന്നില്‍ മതപണ്ഡിതരുമായി ബന്ധമുള്ള മതമൗലികവാദികളുടെ സംഘമാണ്. പലപ്പോഴും പൊലീസ് സ്റ്റേഷന് കത്തിക്കുന്ന, ആക്രമിക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനാന്തര ബന്ധവും നേരത്തെയുള്ള പല കേസുകളിലും തെളിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കര്‍ണ്ണാടകയിലെ ഹുബ്ബള്ളിയില്‍ വ്യാജപ്രചാരണം അഴിച്ചുവിട്ട് പൊലീസ് സ്റ്റേഷന് ആക്രമിച്ചത് ഒരു മൗലവിയുടെ നേതൃത്വത്തിലാണ്. ഇയാള്‍ക്ക് മഹാരാഷ്ട്രയിലെ മതമൗലികവാദ സംഘടനയായ റാസ അക്കാദമിയുമായി ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിരുന്നു.
അതുപോലെ ബംഗാളിലെ ഒരു യുവാവിന്റെ കൊലയ്ക്ക് പിന്നിലും സംസ്ഥാനാന്തര മൗലവിമാരുടെയും മതമൗലിക സംഘടനകളുടെയും ബന്ധം പുറത്തുവന്നിരുന്നു. ഇതോടെയാണ് അസമിലെ പൊലീസ് സ്റ്റേഷന് കത്തിച്ചതിന് പിന്നിലും ഇത്തരം മതമൗലിക സംഘടനകള്‍ ഉണ്ടോ എന്ന കാര്യം ചികയുന്നത്. കാരണം പൊലീസ് സ്റ്റേഷന് ആക്രമിച്ച സംഭവം തികഞ്ഞ ആസൂത്രണത്തോടെ നടപ്പാക്കി എന്നാണ് അസം ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തുന്നത്.
Twitter tweet: https://twitter.com/ANI/status/1528283670528036864
പെട്രോളും ഡീസലും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന് കത്തിച്ചത്. നൂറുകണക്കിനാളുകളാണ് അക്രമത്തില്‍ പങ്കാളികളായത്. ഇതില്‍ സ്ത്രീകളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആസൂത്രിതമായ ആക്രമണമാണിതെന്നാണ് പൊലീസ് കരുതുന്നത്. "മത്സ്യവില്പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റിയില്‍ കൊന്നു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം എത്തിയത്. ഇതില്‍ എല്ലാവരും മരിച്ചയാളുടെ ബന്ധുക്കളല്ല. ക്രിമനല്‍ പശ്ചാത്തലമുള്ള ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. ഇവര്‍ എല്ലാവരും ചേര്‍ന്ന് പൊലീസ് സ്റ്റേഷന് കത്തിക്കുകയായിരുന്നു. "- ഡിജിപി പറയുന്നു.
പൊലീസ് സ്റ്റേഷന് കത്തിയതോടൊപ്പം ഇവിടുത്തെ കേസ് ഫലയുകള്‍ മൂക്കാലും കത്തിനശിച്ചു. വേറെ ഏതോ ചില കേസുകളുടെ രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് കരുതുന്നു. ഇതില്‍ ജിഹാദിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളുടെ രേഖകളുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. "സംസ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്ന ജിഹാദി ഘടകങ്ങള്‍ ഉള്‍പ്പെട്ട നിലവിലുള്ള കേസുകളുമായി പൊലീസ് സ്റ്റേഷന് കത്തിച്ച സംഭവത്തിലെ ഏതെങ്കിലും വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും."- പ്രത്യേക ഡിജിപി ജി.പി. സിങ്ങ് പറയുന്നു.
പൊലീസ് സ്റ്റേഷന് ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ ഒരു പ്രതി രക്ഷപ്പെട്ടതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ കൈകളിലെ കെട്ടഴിച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുന്നത് കാണാം. ആള്‍ക്കൂട്ടം പെട്രോളും ഡീസലും ഉപയോഗിച്ച് പൊലീസ് സ്റ്റേഷന് കത്തിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതി രക്ഷപ്പെട്ടത്. ഇയാള്‍ക്ക് ജിഹാദി സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതിക്രൂരമായിട്ടായിരുന്നു ആക്രമണം. പൊലീസുകാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. വാഹനങ്ങള്‍ കത്തിച്ചു. അക്രമത്തിന്റെ നിഷ്ഠുരത ആണ് ഈ ആസൂത്രിത അക്രമത്തിന്റെ പൊരുള്‍ തേടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. കേസന്വേഷണത്തിന് 60 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
മധ്യ അസമിലെ നഗാവോണ്‍ ജില്ലയിലെ സല്‍ബബാരി പ്രദേശത്തെ ആളുകളാണ് മത്സ്യവ്യാപാരിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബടദ്രാവ പൊലീസ് സ്റ്റേഷന് കത്തിച്ചത്. മത്സ്യവ്യാപാരിയായ 39 കാരന് സഫീഖുള്‍ ഇസ്ലാമിലെ പൊലീസ് കസ്റ്റഡിയില്‍ കൊന്നു എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന് കത്തിച്ചത്. മെയ് 20നാണ് മീന്വില്പനക്കാരനായ സഫീല്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തത്.
അതേ സമയം സഫീഖുള്‍ ഇസ്ലാമിന്റെ ഭാര്യ ആരോപിക്കുന്നത് പൊലീസ് കൈക്കൂലിയായി പതിനായിരം രൂപയും താറാവും ആവശ്യപ്പെട്ടു എന്നാണ്. താറാവിനെ നല്‍കാം, പണമില്ല എന്ന് പറഞ്ഞപ്പോഴാണ് സഫീല്‍ ഇസ്ലാമിനെ ഇടിച്ചു കൊന്നതെന്നാണ് ഭാര്യയുടെ ആരോപണം. എന്നാല്‍ ഡിജിപി ഇത് തള്ളിക്കളയുന്നു. "സഫീല്‍ ഇസ്ലാമിനെ മെഡിക്കല്‍ ചെക്കപ്പിന് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം ഇയാളെ വിട്ടയച്ചതായി ഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ത പറയുന്നു. ഭാര്യയാണ് ഇയാളെ കൊണ്ടുപോയത്. ഭാര്യ തന്നെ ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തു. പിന്നീടാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. നിര്‍ഭാഗ്യവശാല്‍ മരിച്ചു."- പൊലീസ് പറയുന്നു.
മരിച്ച സഫീഖുള്‍ ഇസ്ലാമിന്റെ കുടലില്‍ ചില പദാര്‍ത്ഥങ്ങള്‍ കണ്ടതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടല് ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പൊലീസുകാരുടെ ഭാഗത്ത് നിന്നും തെറ്റുകള്‍ ഉള്ളതായി കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ദേവസഹായംപിള്ളയുടെ ചരിത്രം വളച്ചൊടിച്ചു;ശിക്ഷിച്ചത് മതംമാറിയതിനല്ല, രാജ്യദ്രോഹത്തിന്; മഹാരാജാവിനെ മതവിദ്വേഷിയായി ചിത്രീകരിക്കരുതെന്ന് രാജകുടുംബം
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു