×
login
ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ഏഴു പേര്‍ വെന്ത്മരിച്ചു; കലബുറഗിയിലെ അപകടത്തില്‍ ഞെട്ടി കര്‍ണാടക

ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ബസ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ 35ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു, 15 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ബെംഗളൂരു: കലബുറഗി ജില്ലയിലെ കമലാപുരയില്‍ ബസിനു തീപിടിച്ച് ഏഴു പേര്‍ മരിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചതിനാല്‍ എണ്ണം ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. ഇന്നു രാവിലെ 6.30 ഓടെ ബിദാര്‍ശ്രീരംഗപട്ടണം ഹൈവേയില്‍ കമലാപൂര്‍ താലൂക്കിന്റെ പ്രാന്തപ്രദേശത്ത് വച്ചാണ് സംഭവം.

ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്നു ബസ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ 35ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു, 15 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.


പ്രാഥമിക അന്വേഷണത്തില്‍ ഏഴ് മുതല്‍ എട്ട് വരെ യാത്രക്കാര്‍ കത്തിനശിച്ച ബസിനുള്ളില്‍ കുടുങ്ങിയതായി സംശയിക്കുന്നതായി കലബുറഗി ജില്ലാ പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കൃത്യമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് പാലത്തില്‍ ഇടിച്ച ബസ് റോഡില്‍ നിന്ന് തെന്നിമാറി. ഗോവയിലെ ഓറഞ്ച് കമ്പനിയുടേതാണ് സ്വകാര്യ ബസ്. കൂട്ടിയിടിച്ച ഉടന്‍ തീപിടിച്ചതിനാല്‍ നാട്ടുകാര്‍ക്ക് ബസിനടുത്തേക്ക് പോകാനായില്ല. അവര്‍ പോലീസിനെയും അഗ്‌നിശമന സേനയെയും അത്യാഹിത വിഭാഗത്തെയും അറിയിച്ചു. തുടര്‍ന്ന് ഇവരെത്തിയാണ് ബസിലെ തീ അണച്ചത്.

  comment

  LATEST NEWS


  വിലക്കയറ്റചര്‍ച്ചയ്ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്‍റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്


  പറ്റിയ 85 ലക്ഷം രൂപ തരണം, കടം പറഞ്ഞാല്‍ ഇനി പെട്രോള്‍ തരില്ല; കാസര്‍കോട്ടെ പമ്പ് ഉടമകള്‍ നിലപാട് കടുപ്പിച്ചു; കേരളാ പോലീസ് കുടുങ്ങി


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.